Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2021 5:28 AM IST Updated On
date_range 17 Sept 2021 5:28 AM ISTകണ്ടെയ്ന്‍മെൻറ് സോണില്‍ തുറന്ന കടകള്‍ അടപ്പിച്ചതില്‍ പ്രതിഷേധം
text_fieldsbookmark_border
കണ്ടെയ്ന്‍മൻെറ് സോണില്‍ തുറന്ന കടകള്‍ അടപ്പിച്ചതില്‍ പ്രതിഷേധം നെടുങ്കണ്ടം: കണ്ടെയ്ന്‍മൻെറ് സോണില്‍ തുറന്ന് പ്രവര്‍ത്തിച്ച ഫാന്‍സി സ്‌േറ്റാഴ്‌സുകളും മറ്റും പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. റോഡിന് ഒരുവശത്തെ വ്യാപാരികളെ തുറക്കാൻ അനുവദിക്കുകയും മറുവശത്ത് കടകള്‍ അടപ്പിക്കുകയും ചെയ്യുന്നതിനെതിരെയായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. നെടുങ്കണ്ടം പഞ്ചായത്തിലെ 3, 5, 14 വാര്‍ഡുകള്‍ കണ്ടെയ്ന്‍മൻെറ് സോണുകളാണ്. ഇവിടെ അനധികൃതമായി ചില വ്യാപാരികള്‍ തുറക്കുന്നതായ പരാതിയെ തുടര്‍ന്നാണ് സെക്ടറൽ മജിസ്ട്രേറ്റ് കൂടിയായ പാറത്തോട് വില്ലേജ് ഓഫിസര്‍ പ്രദീപ് പരിശോധനക്കെത്തിയത്. കടകൾ അടക്കാൻ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് താല്‍ക്കാലിക ലൈസന്‍സുണ്ടെന്ന് പറഞ്ഞ്് ഉടമകൾ എതിർത്തു. തുടര്‍ന്ന്്് പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാര്‍ പരിശോധിച്ചപ്പോള്‍ ചില സ്‌റ്റേഷനറി കടകളുടെ മുന്‍വശത്ത്് ഓരോ ചാക്ക് അരി തുറന്നുവെച്ച് അതിൻെറ മറവില്‍ കട തുറന്നതായി കെണ്ടത്തി. മറ്റൊരു ഫാന്‍സി സ്‌റ്റോഴ്‌സ് 2016ല്‍ പലചരക്ക് കടയുടെ ലൈസന്‍സ് തരപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ് കട അടക്കാന്‍ വിസമ്മതിച്ചു. ഒമ്പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് നെടുങ്കണ്ടം ടൗണ്‍. മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മൻെറ് സോണിലാണ്. എന്നാല്‍, ടൗണ്‍ മുഴുവനായി അടക്കാതെ ഒരുപറ്റം വ്യാപാരികള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് നടപടിയിലാണ് വ്യാപാരി സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. വാര്‍ഡുകള്‍ തിരിച്ച് അടക്കാതെ ടൗണ്‍ ഒന്നടങ്കം അടച്ചിടണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story