Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2021 5:28 AM IST Updated On
date_range 17 Sept 2021 5:28 AM ISTആദിവാസികളെ മറയാക്കി വനഭൂമിയിൽ ഏലംകൃഷി
text_fieldsbookmark_border
p2 leaddddddddddd ഏറ്റവും കൂടുതല്‍ കൈേയറ്റം മച്ചിപ്ലാവ് സ്റ്റേഷന് പരിധിയിൽ അടിമാലി: അടിമാലി, മാങ്കുളം വനമേഖലയില്‍ ആദിവാസികളെ മറയാക്കി വലിയതോതില്‍ ഭൂമി കൈേയറി ഏലം കൃഷി. തലമാലി, പീച്ചാട്, പ്ലാമല, വട്ടയാര്‍, കട്ടമുടി, പെട്ടിമുടി, നൂറാംകര, കൊടകല്ല് മേഖലയിലാണ് ഹെക്ടറുകണക്കിന് സ്ഥലത്ത് ഏലം കൃഷി ഇറക്കുന്നത്. ആദിവാസി ഊരുകളോട് ചേര്‍ന്ന വനഭൂമി കൈേയറി നടക്കുന്ന ഏലം കൃഷിക്ക് ചില വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയുമുണ്ട്. മാങ്കുളം റേഞ്ചില്‍ അടുത്തിടെ രണ്ട് ഏക്കര്‍ ഭൂമി വനപാലകര്‍ തിരിച്ചുപിടിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കൈേയറ്റം നടന്നത് മച്ചിപ്ലാവ് സ്റ്റേഷന് പരിധിയിലാണ്. കൈേയറ്റവും വനനശീകരണവും നടന്നിട്ടും വനപാലകര്‍ നടപടി സ്വീകരിക്കുന്നില്ല. പുറമെനിന്ന് എത്തുന്നവര്‍ പ്രദേശത്ത് താമസിക്കുന്ന ആദിവാസികളുമായി പാട്ടവ്യവസ്ഥയില്‍ കൃഷിചെയ്യുന്നതിന് ഭൂമി ഏറ്റെടുക്കും. ഒരേക്കര്‍ ഭൂമിക്ക് 15,000 രൂപയാണ് പാട്ടത്തുക. ഇങ്ങനെ ഒന്നോ രണ്ടോ ഏക്കര്‍ ഭൂമിക്ക് പാട്ടക്കരാര്‍ നിര്‍മിക്കുന്നവര്‍ അഞ്ച് മുതല്‍ 10 വരെ ഏക്കര്‍ ഭൂമിയില്‍ ഏലകൃഷി ആരംഭിക്കും. ഷോല ഫോറസ്റ്റിൻെറ ഭാഗമായി കിടക്കുന്ന വനത്തില്‍ അടിക്കാടുകള്‍ വെട്ടിമാറ്റി മണ്ണിളക്കി ഏലകൃഷി ഇറക്കുേമ്പാള് വ്യാപകമായി ജൈവസമ്പത്ത് നശിക്കുകയും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകരുകയും ചെയ്യുന്നു. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കാതിരിക്കാന്‍ തോക്ക് ഉൾപ്പെടെ സന്നാഹത്തോടെ കാവല്‍ ഏര്‍പ്പെടുത്തിയാണ് ഏലത്തോട്ടങ്ങള്‍ സംരക്ഷിക്കുന്നത്. ------ ആദിവാസികളെ പ്രതിസന്ധിയിലാക്കി ൈകേയറ്റം പതിറ്റാണ്ടുകളായി കൈേയറ്റക്കാരുടെ കടന്നുകയറ്റം മൂലം ഉൾവനങ്ങളിലേക്ക് മാറിയ ആദിവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കിയാണ് ഇപ്പോഴത്തെ കൈേയറ്റങ്ങളും ഏലകൃഷിയും. ആദിവാസികളുടെ ഭൂമിയില്‍ പുറത്തുനിന്നുള്ളവരുടെ കൈേയറ്റം ശ്രദ്ധയില്‍ വന്നാല്‍ നടപടിക്ക് വനംവകുപ്പിന് നിയമമുണ്ട്. എന്നാല്‍, കൈയേറ്റക്കാര്‍ക്ക് ഒപ്പമാണ് വനംവകുപ്പിലെ ചില ജീവനക്കാര്‍. ഈ വര്ഷംതെന്ന ഈ മേഖലയില്‍ മാത്രം 200 ഹെക്ടറിന് മുകളില്‍ ഭൂമി കൈയേറിയതായാണ് വിവരം. മേഖലയില്‍ വന്മരങ്ങള്‍ വെട്ടി കടത്തുന്നതായും വിവരമുണ്ട്. ഏലകൃഷിയിടങ്ങളിലേക്ക് വളവും തൊഴിലാളികെളയും എത്തിക്കുന്നതിന് റോഡുകളും നിര്‍മിക്കുന്നു. റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ മരങ്ങൾ വെട്ടി മണ്ണിനടിയില്‍ മൂടുകയും ചെയ്യുന്നു. മലയാറ്റൂര്‍ വനം ഡിവിഷന് കീഴില്‍ ബ്ലോക്ക് നമ്പര്‍ അഞ്ച് റിസര്‍വ് വനമേഖലയാണ്. 1977ന് മുമ്പുമുതല്‍ കൈവശക്കാരാണെന്ന് കാണിച്ച് കോടതി ഇടപെടലിലൂടെ ആദിവാസികളൂടെ ഭൂമി കൈവശപ്പെടുത്തുന്നവരുമുണ്ട്. ചിലയിടങ്ങളില്‍ വനംവകുപ്പ് ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും സംഘടിതശക്തിക്ക് മുന്നില്‍ പിന്മാറേണ്ടിയും വന്നു. കുരിശുപാറ-പ്ലാമല മേഖലയിലാണ് കൂടുതല്‍ ഭൂമി ഇത്തരത്തില്‍ വനംവകുപ്പിന് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story