Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2021 5:29 AM IST Updated On
date_range 14 Sept 2021 5:29 AM ISTസ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ
text_fieldsbookmark_border
തൊടുപുഴ: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന മരിയൻ കുട്ടിക്കാനം മരിയൻ കോളജ് സ്പോർട്സ് അക്കാദമിയിലേക്ക് 2021-22 അധ്യയനവർഷം ബാസ്കറ്റ്ബാൾ കോളജ് സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ (ആൺകുട്ടികൾ) സെപ്റ്റംബർ 17ന് കോളജിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്ലസ് ടു/വി.എച്ച്.എസ്.സി പാസായ കായികതാരങ്ങൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിനോടൊപ്പം (72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ) ബന്ധപ്പെട്ട കായികയിനങ്ങളിൽ മികവ് തെളിയിച്ച സർട്ടിഫിക്കറ്റ്, പ്ലസ്ടു മാർക്ലിസ്റ്റ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 17 ന് രാവിലെ 10ന് കോളജ് ബാസ്കറ്റ്ബാൾ കോർട്ടിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9447243224, 04862 232499. ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി തൊടുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹായത്തോടെ തൊടുപുഴ ലയൺസ് ക്ലബിൻെറ നേതൃത്വത്തിൽ കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ട് ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവന ചെയ്തു. തൊടുപുഴ ലയൺസ്ക്ലബ് പ്രസിഡൻറ് ഡോ. ദീപക് ജോസഫ് ചാഴികാടൻ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കുമാരമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഷമീന നാസറിന് കൈമാറി. അഡ്വ. സി.കെ. വിദ്യാസാഗർ, ഡോ. സുദർശൻ, ആർ.കെ. ദാസ്, ബി. ജയകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജി ചെമ്പകശ്ശേരിൽ മെഡിക്കൽ ഓഫിസർ ഡോ. ജയജീന എന്നിവർ സംസാരിച്ചു. മതസൗഹാർദ സമ്മേളനം തൊടുപുഴ: ദേശീയ തയ്യല് തൊഴിലാളി കോണ്ഗ്രസിൻെറ ആഭിമുഖ്യത്തില് മതസൗഹാർദ സാംസ്കാരിക സമ്മേളനവും യൂനിയന് പാസ്ബുക്ക് വിതരണവും ഒക്ടോബര് രണ്ടാംവാരം തൊടുപുഴയില് നടത്താൻ യൂനിയന് എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പ്രസിഡൻറ് ആമ്പല് ജോർജ് അധ്യക്ഷതവഹിച്ചു. മോഹനന് പൂവത്തിങ്കല്, ഇ. ഖാലിദ്, ബിന്ദു തോമസ്, സൈനബ സലിം തുടങ്ങിയവര് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story