Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2021 5:29 AM IST Updated On
date_range 14 Sept 2021 5:29 AM ISTമെഡിക്കൽ കൗൺസിൽ അംഗീകാരം: മുന്നൊരുക്കത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ്
text_fieldsbookmark_border
തൊടുപുഴ: നാഷനല്‍ മെഡിക്കല്‍ കൗണ്‍സിലിൻെറ സന്ദര്‍ശനത്തിൻെറ ഭാഗമായി അംഗീകാരത്തിനായുള്ള മുന്നൊരുക്കത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ്. ഇതോടനുബന്ധിച്ച് കലക്ടേററ്റിൽ അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. എന്‍.എം.സിയുടെ അംഗീകാരത്തിനായി സെപ്റ്റംബര്‍ 26ന് മുമ്പാകെ ഓണ്‍ലൈനായി അപേക്ഷിക്കണം. അതിനായുള്ള സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാറിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ അംഗീകാരം ലഭിക്കാതെ പോയ കാര്യങ്ങള്‍ എല്ലാം ഇത്തവണ പരിഹരിച്ചതായി യോഗത്തിൽ അധികൃതർ അറിയിച്ചു. ------------- ജീവനക്കാരുടെ കുറവ് നികത്തും മെഡിക്കൽ കോളജിൽ 50 വിദ്യാർഥികള്‍ക്കായിരുന്നു അന്ന് സൗകര്യം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാറിൻെറ പുതിയ നിബന്ധനപ്രകാരം 100 വിദ്യാർഥികള്‍ക്ക് വേണ്ട പ്രവേശന സൗകര്യമാണ് ചെയ്യേണ്ടത്. ഓരോ വിഭാഗത്തിലും അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുള്ളത് നികത്തും. കെട്ടിടങ്ങളുടെ പണി ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. ലാബ് സൗകര്യങ്ങള്‍ക്കായുള്ള അക്കാദമിക് കെട്ടിടത്തില്‍ കോവിഡ് -സി.എഫ്.എല്‍.ടി.സിയാണ് പ്രവർത്തിക്കുന്നത്. ഇത് മറ്റേതെങ്കിലും ഒരു കെട്ടിടത്തിലേക്ക് മാറ്റും. വര്‍ക്കിങ് അറേഞ്ച്മൻെറില്‍ മറ്റു ജില്ലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ തിരിച്ചുവിളിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ജീവനക്കാരുടെ കുറവ് നികത്തും. ഐ.പി ബ്ലോക്കിൻെറ ഉദ്ഘാടനം വേഗത്തില്‍ നടത്തി കോവിഡേതര കിടത്തിച്ചികിത്സക്കും ഉടന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിൻെറ പണി അവസാനഘട്ടത്തിലാണ്. യോഗത്തില്‍ കലക്ടര്‍ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, എം.എം. മണി എം.എല്‍.എ, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡി.എം.ഒ ഡോ. എൻ. പ്രിയ, ഡി.പി.എം ഡോ. സുജിത് സുകുമാരന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, മെഡിക്കല്‍ കോളജ് എച്ച്.എം.സി അംഗം സി.വി. വര്‍ഗീസ്, പ്രിന്‍സിപ്പൽ ഡോ. ആർ.എസ്. നിഷ, ആര്‍.എം.ഒ ഡോ. എസ്. അരുണ്‍, ഡോ. ദീപേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. -------------- TDL MEDICAL COLLEGW കലക്ടറേറ്റിൽ ചേര്‍ന്ന മെഡിക്കല്‍ കോളജ് അവലോകന യോഗത്തില്‍നിന്ന് ------------------ സ്‌പോര്‍ട്‌സ് ഹോസ്റ്റൽ തെരഞ്ഞെടുപ്പ് ഇടുക്കി: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിൻെറ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ കോളജ് കുട്ടിക്കാനം കോളജ് സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് 2021-22 അധ്യയന വര്‍ഷത്തിൽ ബാസ്‌കറ്റ് ബാള്‍ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് (ആണ്‍കുട്ടികള്‍) ഈമാസം 17ന് കുട്ടിക്കാനം മരിയന്‍ കോളജില്‍ നടത്തും. പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയിച്ച കായികതാരങ്ങള്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റിനൊപ്പം (72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍) കായികയിനങ്ങളില്‍ മികവ് തെളിയിച്ച സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്കിൻെറ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 17ന് രാവിലെ 10ന് കോളജ് ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടില്‍ ഹാജരാകണം. ഫോണ്‍: 9447243224, 04862-232499.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story