Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്​റ്റേറ്റ്​...

എസ്​റ്റേറ്റ്​ ലയങ്ങളുടെ ദുരവസ്ഥ പരിശോധിക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പതിറ്റാണ്ടുകൾ പഴക്കമുള്ള ലയങ്ങളിൽ കുടുംബങ്ങൾ മൃഗതുല്യമായാണ് താമസിക്കുന്നതെന്ന്​ പരാതി തൊടുപുഴ: വണ്ടിപ്പെരിയാർ അരണക്കൽ എസ്​റ്റേറ്റ് ഉൾപ്പെടെ പീരുമേട് താലൂക്കിലെ എല്ലാ എസ്​റ്റേറ്റ് ലയങ്ങളും പൊളിച്ചുമാറ്റി പുതിയവ പണിയണമെന്ന ആവശ്യം പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്​. കോട്ടയം ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാ​േൻറഷൻസ് ഇക്കാര്യം പരിശോധിച്ച് ഒക്ടോബർ ഏഴിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് നി​ർദേശിച്ചു. കേസ് ഒക്ടോബർ 12ന് വീണ്ടും പരിഗണിക്കും. വണ്ടിപ്പെരിയാർ അരക്കണൽ എസ്​റ്റേറ്റിലെ തൊഴിലാളി കലിയുഗ വരദനും ഭാര്യയും രണ്ട് പെൺകുട്ടികളും താമസിക്കുന്ന ലയത്തി​ൻെറ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ലയം മുഴുവനും വൈദ്യുതി പ്രവഹിച്ചിരുന്നു. തുടർന്ന് തൊഴിലാളികൾ ബന്ധുക്കളുടെ ലയത്തിൽ കൂട്ടത്തോടെ താമസിക്കാൻ തുടങ്ങി. പ്രതിസന്ധി ബോധ്യപ്പെട്ടിട്ടും അരണക്കൽ എസ​്​റ്റേറ്റ് മാനേജ്മൻെറ്​ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. വണ്ടിപ്പെരിയാർ സി.ഐ ഇടപെട്ടപ്പോൾ ലയങ്ങളിൽ ചെറിയ അറ്റകുറ്റപ്പണി നടത്തി മാനേജ്മൻെറ്​ പിൻവാങ്ങി. വാസയോഗ്യമായ ലയങ്ങൾ ആളില്ലാതെ കിടക്കുമ്പോഴാണ് വീഴാറായ സ്ഥലങ്ങളിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ലയങ്ങളിൽ ആളുകൾ മൃഗതുല്യമായാണ് താമസിക്കുന്നതെന്നും പരാതിയിലുണ്ട്​. തകർന്നുവീഴാറായ കൂരയിൽ തീരെ സുരക്ഷിതമല്ലാതെ താമസിക്കുന്ന കലിയുഗവരദനും കുടുംബത്തിനും സുരക്ഷിതമായ താമസസൗകര്യമൊരുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story