Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2021 5:28 AM IST Updated On
date_range 14 Sept 2021 5:28 AM ISTസാഹിത്യ സംഗമം
text_fieldsbookmark_border
തൊടുപുഴ: കേരള സാഹിത്യവേദി ജില്ല കമ്മിറ്റി സാഹിത്യ സംഗമവും 'കുട നന്നാക്കുന്ന ചോയി' നോവലിൻെറ പുസ്തകാസ്വാദനവും നടന്നു. പ്രസിഡൻറ് ഫാസിൽ അതിരമ്പുഴ അധ്യക്ഷതവഹിച്ചു. സുകുമാർ അരിക്കുഴ ഉദ്ഘാടനം ചെയ്തു. രാജൻ തെക്കുംഭാഗം വിഷയാവതരണം നിർവഹിച്ചു. സജിത ഭാസ്കർ, രമ പി.നായർ, ഇന്ദിര രവീന്ദ്രൻ, ജോർജ് മുഞ്ഞനാടൻ, സിനി രാജൻ, ശ്രുതിമോൾ, കാർത്യായനി കൃഷ്ണൻകുട്ടി, കൗസല്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വന്തം രചനകളുടെ അവതരണവും നടന്നു. ------------------- ചിത്രം - TDL101 KSYF സി.എം.പിയുടെ യുവജന വിഭാഗമായ കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ (കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുത്ത ഇടുക്കി സ്വദേശി അനീഷ് മാത്യു. നിലവിൽ സി.എം.പി സംസ്ഥാന കമ്മിറ്റി അംഗമാണ്. ------------------- ഇന്ധന വിലവർധനയിൽ പ്രതിഷേധം വെള്ളിയാമറ്റം: പെട്രോളിയം ഉൽപന്നങ്ങൾക്ക് ക്രമാതീതമായി വില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് കെ.പി. ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. ജിസൻ കിസക്കേകുന്നേൽ, അലക്സ് തോമസ്, സോണി കിഴക്കേക്കര, ദീപക് കാണ്ടാവനം, ജാഫർ ഇളംദേശം, ബാബു മണ്ണാറാത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story