Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2021 5:28 AM IST Updated On
date_range 14 Sept 2021 5:28 AM ISTജോലി തട്ടിപ്പ്; തോമസ് റിമാൻഡിൽ
text_fieldsbookmark_border
ചെറുതോണി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ പാലാ സ്വദേശി തോമസിനെ തെളിവെടുപ്പിനുശേഷം തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു മുരിക്കാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഐ.എൻ.ടി.യു.സി നേതാവ് കൂടിയായ പാലാ വള്ളിച്ചിറ സ്വദേശി പനയ്ക്കപ്പറമ്പിൽ പി.സി. തോമസിനെയാണ് (62) മൈസൂരുവിലെ ലോഡ്ജിൽനിന്ന് പിടികൂടിയത്. പതിനാറാംകണ്ടം സ്വദേശി തൈക്കൂട്ടത്തിൽ ബിനു ജോർജിൻെറ പരാതിയിൽ മുരിക്കാശ്ശേരി പൊലീസ് ഒരുമാസമായി ഇയാളെ അന്വേഷിച്ചുവരുകയായിരുന്നു. വിദേശത്ത് ജോലിനൽകാമെന്ന് പറഞ്ഞ് മൂന്നുവർഷം മുമ്പ് അഞ്ചുലക്ഷം രൂപ ബിനു ജോർജിൽനിന്ന് വാങ്ങിയിരുന്നു. കേരളത്തിലും പുറത്തുമായി കോടികൾ തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. --------------- ലീഗൽ സർവിസ് അതോറിറ്റിയിൽ നിയമനം തൊടുപുഴ: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫിസ് കോഓഡിനേഷന്‍ തസ്തികയില്‍ 179 ദിവസത്തേക്ക് പ്രതിമാസം 23,000 രൂപ വേതനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാല ബി.എസ്.ഡബ്ല്യു ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡിഗ്രി/ഡിപ്ലോമ). അപേക്ഷ ഫോറവും വിജ്ഞാപനവും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജില്ല കോടതി നോട്ടീസ് ബോര്‍ഡിലും ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി ഓഫിസുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് മുമ്പ് ചെയര്‍മാന്‍, ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്‌സ്, മുട്ടം പി.ഒ. തൊടുപുഴ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ----------- യു.ഡി.എഫ് ധർണ 20ന് തൊടുപുഴ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20ന് രാവിലെ 10ന് ധർണ നടത്തുമെന്ന് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു. പെേട്രാൾ, ഡീസൽ, പാചകവാതക വിലവർധന പിൻവലിക്കുക, പൊതു മേഖല സ്ഥാപനങ്ങളും പൊതുമുതലുകളും കോർപറേറ്റുകൾക്ക് വിറ്റുതുലക്കുന്നത് അവസാനിപ്പിക്കുക, മുട്ടിൽ മരംമുറി കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തുക, ഡോളർ കള്ളക്കടത്തുകേസിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം നേരിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചിണ് സമരം. കേന്ദ്ര, സംസ്ഥാന സർക്കാർ ഒാഫിസുകൾക്കു മുന്നിൽ കോവിഡ് േപ്രാട്ടോക്കോൾ പാലിച്ചാകും ധർണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story