Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2021 5:28 AM IST Updated On
date_range 13 Sept 2021 5:28 AM ISTലൈംഗികാരോപണം: സി.പി.ഐ സംസ്ഥാന നേതാവിനെ രണ്ടാംതവണയും തരംതാഴ്ത്തി
text_fieldsbookmark_border
നെടുങ്കണ്ടം: ലൈംഗികാതിക്രമം സംബന്ധിച്ച ആരോപണത്തെത്തുടർന്ന് സി.പി.ഐ സംസ്ഥാന നേതാവിനെ രണ്ടാംതവണയും തരംതാഴ്ത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. കൃഷ്ണന്‍കുട്ടിയെയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ തരംതാഴ്ത്തിയതിനെത്തുടർന്ന് നാലുവര്‍ഷം ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചശേഷം സംസ്ഥാന കൗണ്സിലിലെത്തിയതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു ആരോപണവും തരംതാഴ്ത്തലും. പാര്‍ട്ടി ഓഫിസിലെ സ്ഥിരം സന്ദര്‍ശകയായ വനിത അംഗത്തോട് ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിലാണ് നടപടി. പുളിയന്മല ബ്രാഞ്ച്്് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍നിന്ന് ജില്ല കൗണ്‍സിലിലേക്ക് കഴിഞ്ഞവര്‍ഷം തരം താഴ്ത്തിയിരുന്നു. കൂടാതെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്താക്കാന്‍ ജില്ല എക്സിക്യൂട്ടിവിൻെറ ശിപാർശയുമുണ്ടായി. ജില്ല കൗണ്‍സില്‍ നിയോഗിച്ച മൂന്നംഗ കമീഷനാണ് അന്വേഷണം പൂര്‍ത്തിയാക്കി നടപടി ശിപാര്‍ശ ചെയ്തത്. ജില്ല നേതൃത്വത്തിൻെറ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ വീട്ടമ്മ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്കി. തെളിവായി ഫോട്ടോയും വാട്സ്ആപ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും പരാതിയോടൊപ്പം െകമാറിയിരുന്നു. കാനത്തിൻെറ ശക്തമായ ഇടപെടലാണ് നിലവിലെ നടപടിക്ക്്് വഴിതെളിച്ചത്. മുമ്പ് സമാനമായ മറ്റൊരു സംഭവത്തില്‍ പൊലീസില്‍ കേസുകൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മയുടെ ഭര്‍ത്താവിൻെറ മരണത്തില്‍ ദുരൂഹത തുടരുകയാണ്. ആറുവര്‍ഷം മുമ്പ്്് സി.പി.ഐ വനിത അംഗങ്ങളുടെ നിരവധി പരാതികള്‍ക്കൊടുവിലാണ് ഇദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story