Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒാഫറുകളുമായി...

ഒാഫറുകളുമായി പുളിമൂട്ടിൽ സിൽക്​സ്​

text_fields
bookmark_border
Must (പരസ്യ താൽപര്യം) തൊടുപുഴ: ഉപഭോക്താക്കൾക്ക്​ ആകർഷക ഒാഫറുകൾ​ പ്രഖ്യാപിച്ച്​ തൊടുപുഴയിലെ പുളിമൂട്ടിൽ സിൽക്​സ്​. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ്​ ​േഷാറൂമി​ൻെറ പ്രവർത്തനം. ഓണം കഴിഞ്ഞെങ്കിലും നിരവധി ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്​. വിവാഹ പാർട്ടികൾക്ക് ഷോറുമിൽ വന്ന് പർച്ചേസ് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്​. പർച്ചേസിന് ഗിഫ്റ്റ് വൗച്ചറുകൾ ഏർപ്പെടുത്തിയതായും മാനേജ്മൻെറ് അറിയിച്ചു. രാവിലെ ഒമ്പതര മുതൽ രാത്രി എട്ടര വരെ ഷോറൂം തുറന്നുപ്രവർത്തിക്കും. --------------------- അവാർഡ് തിളക്കത്തിൽ തങ്കമണി സ്​കൂൾ എൻ.സി.സി യൂനിറ്റ്​ ചെറുതോണി: 2020-21 വർഷത്തിൽ എൻ.സി.സി കോട്ടയം ഗ്രൂപ്പിലെ മികച്ച യൂനിറ്റിനുള്ള അവാർഡ് തങ്കമണി സൻെറ്​ തോമസ് സ്കൂളിന്​. ലഫ്റ്റനൻറ്​ സുനിൽ കെ.അഗസ​റ്റിൻ രണ്ടാംവർഷവും കോട്ടയം ഗ്രൂപ്പിലെ മികച്ച എൻ.സി.സി ഒാഫിസർ (എ.എൻ.ഒ) ആയത് സ്കൂളിന് ഇരട്ടി മധുരമായി. മുമ്പ്​ തുടർച്ചയായ മൂന്നുവർഷം നെടുങ്കണ്ടം 33 കേരള എൻ.സി.സി ബറ്റാലിയനിലെ മികച്ച എ.എൻ.ഒ ആയി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച യൂനിറ്റിനുള്ള എൻ.സി.സി അവാർഡ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാറിൽനിന്ന് സ്​കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് ജോസഫ് പാലക്കാറ്റവും എ.എൻ.ഒ സുനിൽ കെ.ആനന്ദും ചേർന്ന് ഏറ്റുവാങ്ങി. സാമൂഹികസേവന രംഗത്തും സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും എൻ.സി.സി കാഡറ്റുകൾ സജീവമാണ്. നിർധന കുടുംബങ്ങൾക്ക് എട്ട് വീടുകൾ നിർമിച്ചുനൽകി. കോവിഡ് പ്രതിസന്ധിയിലും പ്രദേശത്തെ നിർധന കുടുംബങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. ലോക്ഡൗൺ സമയത്ത് കാഡറ്റുകൾ വീട്ടിൽ ആരംഭിച്ച പച്ചക്കറി തോട്ടവും ഔഷധസസ്യ പരിപാലനയും പൊതു ശ്രദ്ധനേടി. സൗജന്യമായി തുണിസഞ്ചികൾ നിർമിച്ച് കടകളിലും വീടുകളിലും നൽകി. അരുവികൾ, ബസ്​ സ്​റ്റാൻഡ്​, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ശുചീകരണം, ലഹരിക്കും എയിഡ്​സിനും എതിരെ ബോധവത്​കരണം എന്നിവയും സംഘടിപ്പിച്ചു. ------------------------- ചിത്രം TDL105 NCC award മികച്ച യൂനിറ്റിനുള്ള എൻ.സി.സി അവാർഡ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാറിൽനിന്ന് തങ്കമണി സൻെറ്​ തോമസ് സ്​കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് ജോസഫ് പാലക്കാറ്റവും എ.എൻ.ഒ ലഫ്റ്റനൻറ്​ സുനിൽ കെ.ആനന്ദും ചേർന്ന് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story