Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2021 5:28 AM IST Updated On
date_range 12 Sept 2021 5:28 AM ISTഅപകടം തുടർക്കഥ:
text_fieldsbookmark_border
p2 leadddddddd റോഡ് നിർമാണത്തിൽ അശാസ്ത്രീയതയെന്ന് കണ്ടെത്തൽ തൊടുപുഴ: പുള്ളിക്കാനം-വാഗമൺ റൂട്ടിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ റോഡ് ഓഡിറ്റിങ്ങുമായി മോട്ടോർ വാഹനവകുപ്പ്. റോഡിൻെറ അശാസ്ത്രീയ നിർമാണമടക്കം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് എൻഫോഴ്സ്മൻെറ് സേഫ് കേരള വിങ്ങിൻെറ നേതൃത്വത്തിൽ നടപടി. ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മൂലമറ്റത്തിന് സമീപം മണപ്പാടിയിൽ വാൻമറിഞ്ഞ് അപകടത്തിൽപ്പെട്ട സ്ഥലം സന്ദർശിച്ചു. വാൻ നിയന്ത്രണംവിട്ട് സമീപത്തെ വീടിൻെറ മതിലിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. 16പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. നിർമാണത്തിലെ അശാസ്ത്രീയത പലയിടത്തും ശ്രദ്ധയിൽപ്പെട്ടതായി പരിശോധനസംഘം പറഞ്ഞു. വളവിൽ വാഹനം നിയന്ത്രണംവിടാനുള്ള സാധ്യതയേറെയാണ്. മാത്രമല്ല വാഹന അപകടമുണ്ടാകുന്ന ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. പി.ഡബ്യു.ഡിയും മോട്ടോർ വാഹനവകുപ്പും ഒരുമിച്ചായിരിക്കും ഓഡിറ്റിങ് നടത്തുക. എൻഫോഴ്സ്മൻെറ് ആർ.ടി ടി.എ നസീറിൻെറ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെകട്ർ അബ്ദുൽ ജലീൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംദേവ്, ദിനേശ്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കാഞ്ഞാർ-വാഗമൺ വഴിയും മൂലമറ്റത്തുനിന്നുള്ള വഴിയും അപകടം പിടിച്ചതാണ്. റോഡിൽ പലയിടത്തും അരികുകളിൽ വേണ്ടത്ര കോൺക്രീറ്റടക്കം ഇല്ലാത്തതിനാൽ വലിയ കുഴികളുണ്ട്. അപരിചിതരായ ഡ്രൈവർമാരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. റോഡിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ച് പലയിടങ്ങളിലും പൊന്തക്കാടുണ്ട്. എതിർവശത്ത് വാഹനങ്ങൾ കാണുേമ്പാൾ പെട്ടെന്ന് വെട്ടിത്തിരിക്കാൻ ശ്രമിക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. വീതിയില്ലാത്ത റോഡും ചെങ്കുത്തായ ഇറക്കവും പാതയിൽ അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടങ്ങളിൽ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. അന്ത്യൻപാറയിൽനിന്ന് പുള്ളിക്കാനത്തേക്ക് പഴയ റോഡ് ഉപേക്ഷിച്ച് അശാസ്ത്രീയമായ റോഡ് നിർമിച്ചതാണ് അപകടങ്ങൾ പതിവാകുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നുണ്ട്. രണ്ടു വാഹനങ്ങൾ നേർക്കുനേരെ വന്നാൽ പോകാൻ കഴിയില്ല. വലിയ വാഹനങ്ങൾ റോഡിൽ കുടുങ്ങുന്നതും ഇവിടെ പതിവാണ്. ----------------------- TDL MVD കഴിഞ്ഞദിവസം മൂലമറ്റത്തിന് സമീപം അപകടമുണ്ടായ സ്ഥലം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു ---------------------- സൗജന്യ ശ്രവണയന്ത്ര വിതരണ ക്യാമ്പ് തൊടുപുഴ: ഇടുക്കി ജില്ലയിലെ കേള്‍വിശക്തി ദുര്‍ബലരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സൗജന്യ ശ്രവണയന്ത്ര വിതരണ ക്യാമ്പ് നടത്തുമെന്ന് അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. അലി യാവര്‍ ജങ് നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ടിൻെറയും എം.ജി സർവകലാശാലയുടെയും സഹകരണത്തോടെയാണ് ഒക്‌ടോബര്‍ നാല്, അഞ്ച് തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലാണ് ക്യാമ്പ് നടത്തുക. ക്യാമ്പില്‍ രോഗനിര്‍ണയവും ബോധവത്കരണ ക്ലാസും നടക്കും. സര്‍ക്കാറിൻെറ കേള്‍വി വൈകല്യ സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍-ബി.പി.എല്‍ കാര്‍ഡുകളുടെ പകർപ്പ്, പ്രതിമാസ വരുമാനം 15,000 രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ക്യാമ്പില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 20ന് മുമ്പ് അപേക്ഷ നൽകണം. ചുവടെയുള്ള നമ്പറുകളുടെ രജിസ്ട്രേഷൻ സൗകര്യമുണ്ട്. ഫോൺ: 04862 249201, 9496223000, 8547083912. ആദ്യ രജിസ്റ്റർ ചെയ്യുന്ന മുന്നൂറോളം പേരെയാണ് പരിഗണിക്കുക. വാർത്തസമ്മേളനത്തില്‍ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് സി.ഒ.ഒ ലുക്മാന്‍ പൊന്‍മാടത്ത്, ഡോ. ഡേവിസ് തോമസ് പുളിമൂട്ടില്‍, പി.ആര്‍.ഒ സാദിഖ് അലി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story