Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2021 5:28 AM IST Updated On
date_range 12 Sept 2021 5:28 AM ISTഏലക്ക ലേലം: തേക്കടിയിൽ ഇന്ന് യോഗം
text_fieldsbookmark_border
കട്ടപ്പന: പുറ്റടി സ്‌പൈസസ് പാർക്കിലെ ഏലക്ക ലേലം നിലച്ച പ്രശ്നത്തിൽ പരിഹാരംതേടി ഏലം കർഷകരുടെയും ലേല ഏജൻസികളുടെയും വ്യാപാരികളുടെയും തൊഴിലാളി സംഘടനകളുടെയും സംയുക്ത യോഗം ഞായറാഴ്ച 11ന് തേക്കടി കെ.സി.പി.എം.സി ഹാളിൽ നടക്കും. സ്വകാര്യ ഏജൻസികൾ തമിഴ്നാട് കേന്ദ്രീകരിച്ച് ലേലം ആരംഭിച്ചതോടെ പുറ്റടിയിലെ ഏലക്ക ലേലം നിലക്കുകയായിരുന്നു. സംഭവത്തിൽ ആശങ്കയറിയിച്ച് കർഷക സംഘടനകൾ രംഗത്തുവരുകയും പരിഹാരം ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടർന്നാണ് വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ യോഗം നടക്കുന്നത്. യോഗത്തിൽ എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിക്കും. ഹൈറേഞ്ചിലെ പ്രമുഖ ഏലം കർഷക സംഘടനയായ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജോയി കണ്ണമുണ്ടയിൽ, സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.എസ്. മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story