Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനധികൃതമായി എത്തിച്ച...

അനധികൃതമായി എത്തിച്ച മാംസം ആരോഗ്യവിഭാഗം പിടികൂടി

text_fields
bookmark_border
കട്ടപ്പന: അനധികൃതമായി എത്തിച്ച മാംസം കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. പുളിയന്മലയിലെ കോൾഡ് സ്​റ്റോറേജ്​, വെള്ളയാംകുടിയിലെ ഭക്ഷണശാല എന്നിവിടങ്ങളിൽനിന്ന്​ 25 കിലോ മാംസമാണ് പിടികൂടിയത്. പിഴയും ഇൗടാക്കി. കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ അറവ് ശാലയിലാണ് മാടുകളെ കശാപ്പ് ചെയ്യുന്നത്. സമീപ പഞ്ചായത്തുകളിൽനിന്ന്​ മാടുകളെ ഇവിടെയെത്തിച്ചാണ് കശാപ്പ് ചെയ്യുന്നത്. പാകപ്പെടുത്തിയെടുക്കുന്ന മാംസം അതത് പഞ്ചായത്ത് പരിധിയിൽ തന്നെ വിൽക്കണമെന്നാണ് നിബന്ധന. ഇത്​ മറികടന്ന് വണ്ടന്മേട് ആമയാറിൽ നിന്നുമാണ് പുളിയന്മലയിലെ കോൾഡ് സ്‌റ്റോറേജ് ഉടമ 20കിലോ മാംസം എത്തിച്ച് വിൽപന നടത്തിയത്. വെള്ളയാംകുടിയിലെ ഹോട്ടലുടമ കാഞ്ചിയാറ്റിൽനിന്നുമാണ് അഞ്ചുകിലോ മാംസം എത്തിച്ചത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ്​ അനധികൃത വിൽപന കണ്ടെത്തിയത്. മാംസം പ്രദർശിപ്പിച്ചുള്ള വിൽപന പാടില്ലെന്ന നിയമവും കോൾഡ് സ്‌റ്റോറേജ് ഉടമ ലംഘിച്ചു. സ്ഥാപന ഉടമക്ക്​ 2000 രൂപ പിഴചുമത്തി. ഹോട്ടലുടമയിൽനിന്ന് 500 രൂപയും പിഴ ഇൗടാക്കി. കഴിഞ്ഞ ബുധനാഴ്ച സമാനരീതിയിൽ 40കിലോ മാംസം പിടികൂടിയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. അജിത്കുമാർ, ജൂനിയർ ഇൻസ്പെക്ടർമാരായ ജുവാൻ ഡി.മേരി, ജി. സൗമ്യനാഥ് എന്നിവർ ചേർന്നാണ് അനധികൃത മാംസ വിൽപന പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story