Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാര്‍ഷിക വികസന...

കാര്‍ഷിക വികസന ബാങ്കുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

text_fields
bookmark_border
നെടുങ്കണ്ടം: മലനാട്, ഇടുക്കി, പീരുമേട് എന്നീ കാര്‍ഷിക വികസന ബാങ്കുകളില്‍നിന്ന്​ വായ്പയെടുത്ത് കുടിശ്ശിക ആയവര്‍ക്കായി സംസ്ഥാന കാര്‍ഷിക വികസന ബാങ്കി​ൻെറ സഹകരണത്തോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. 2021 മാര്‍ച്ച് 31ന് കുടിശ്ശികയുള്ള വായ്പക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവോടുകൂടി വായ്പ അടച്ചുതീര്‍ക്കാം. ഈമാസം 30വരെയാണ് പദ്ധതി കാലാവധി. കാലാവധി കഴിഞ്ഞവര്‍ക്കും മരിച്ചവരുടെയും ഗുരുതരരോഗം ബാധിച്ചവരുടെയും വായ്പകള്‍ക്കും പ്രത്യേക ഇളവ് ലഭ്യമാണ്. വായ്പക്കാര​ൻെറ ആശ്രിതര്‍ക്ക് ഗുരുതര രോഗം ബാധിച്ചിട്ടുണ്ടെങ്കിലും ഇളവ് ലഭ്യമാണ്. അപേക്ഷയും ആവശ്യമായ രേഖകളും സഹിതം കാർഷക വികസന ബാങ്ക്​ ശാഖകളുമായി ബന്ധപ്പെടണമെന്ന്​ മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ്​ ജോസ് പാലത്തിനാല്‍, സെക്രട്ടറി സാബു ജോണ്‍, പീരുമേട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ്​ ആര്‍. തിലകന്‍, സെക്രട്ടറി കെ.എസ്. രാധാകൃഷ്ണന്‍, ഇടുക്കി കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോസഫ്, സെക്രട്ടറി പി.ബി. സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story