Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവൈറലായി...

വൈറലായി പത്താംക്ലാസുകാരിയുടെ പാട്ട്​

text_fields
bookmark_border
നെടുങ്കണ്ടം: പത്താംക്ലാസുകാരി വരികളെഴുതി ഈണം നല്‍കി ആലപിച്ച 'ഗുരുശ്രേഷ്ഠരേ, സ്‌നേഹ നിറദീപമേ, കനിവേകണേ, എന്നും തുണയാകണേ'എന്നുതുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നെടുങ്കണ്ടം താന്നിമൂട് കുന്നത്തുവീട്ടില്‍ സുരേഷ്‌കുമാര്‍-അമ്പിളി ദമ്പതികളുടെ മകള്‍ സുരഭിയാണ് സ്വന്തമായി രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ചത്. അധ്യാപകദിനത്തില്‍ പാട്ട് തയാറാക്കി ആലപിക്കാനുള്ള നിര്‍ദേശം അധ്യാപകരുടേതായിരുന്നു. കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ സുരഭിയുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ പിതാവ് ആരോഗ്യവകുപ്പ്​ ഉദ്യോഗസ്ഥനായ സുരേഷ്കുമാര്‍ മകളെ മുല്ലക്കര സുഗുണ​ൻെറയടുത്ത് സംഗീതം പഠിക്കാനയച്ചത്. അഞ്ചുവര്‍ഷമായി കല്ലാര്‍ സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദിയിലും വിദ്യാലയത്തിലെ തന്നെ സാരംഗി ആര്‍ട്സ് ക്ലബിലും സജീവാംഗമാണ്​. എഴുതി ട്യൂണ്‍ ചെയ്ത് പാടി സ്‌കൂള്‍ ഗ്രൂപ്പിലിട്ടതോടെ ഗാനം തരംഗമായി. സംഗീതത്തോടൊപ്പം നൃത്തത്തിലും മാര്‍ഗംകളിയിലും സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്​. സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഏതാനും ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ബിരുദ വിദ്യാർഥിയായ ഏക സഹോദരന്‍ സുബിന്‍ ചിത്രകാരനാണ്. idl ndk സുരഭി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story