Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2021 5:28 AM IST Updated On
date_range 11 Sept 2021 5:28 AM ISTപിതാവിനോടും മകനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്ന്്്
text_fieldsbookmark_border
നെടുങ്കണ്ടം: റോഡരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനം അനധികൃതമായി കസ്റ്റഡിയിലെടുത്തത് തിരികെ വാങ്ങാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകനോടും നെടുങ്കണ്ടം പൊലീസ് അപമര്യാദയായി പെരുമാറിയതായും കൈയേറ്റം ചെയ്തതായും പരാതി. നെടുങ്കണ്ടം വലിയതോവാള തെക്കേപുരക്കല്‍ എബിനാണ് പരാതിക്കാരൻ. ഈ മാസം ഏഴിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന പേരില്‍ എബിൻെറ പിതാവ് മാത്യുവിൻെറ പേരിലുള്ള ബൈക്ക്, വലിയതോവാള അഞ്ചുമുക്കില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. തൊട്ടടുത്ത ദിവസം പിഴ ഒടുക്കി വാഹനം തിരികെ എടുക്കാൻ ഇവര്‍ സ്റ്റേഷനില്‍ എത്തി. ആ സമയം വാഹനം സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് സമീപത്തെ മറ്റൊരു വീടിനു സമീപം കയറ്റിവെച്ചെന്നാണ് പൊലീസ് പറയുന്നത്. വാഹനം എടുക്കാൻ പൊലീസിന് പിന്നാലെ ഈ വീട്ടില്‍ എത്തിയ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും എബിന്‍ ആരോപിക്കുന്നു. എബിന്‍ വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന് പരാതി നല്‍കാന്‍ പൊലീസ് ആ വീട്ടുകാരെ നിർബന്ധിച്ചെന്നും എന്നാല്‍, വീട്ടുടമസ്ഥന്‍ തയാറായില്ലെന്നും പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എബിൻ. അതേസമയം, ഇയാള്‍ സ്റ്റേഷനില്‍ എത്തി അപമര്യാദയായി പെരുമാറുകയായിരുന്നെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് വാഹനം പിടിച്ചെടുത്തതെന്നും നെടുങ്കണ്ടം സി.ഐ ബിനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story