Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാസവളം കിട്ടാനില്ല;...

രാസവളം കിട്ടാനില്ല; കർഷകർ ആശങ്കയിൽ

text_fields
bookmark_border
അടിമാലി: രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ കാർഷിക വിളകൾക്കു യഥാസമയം വളപ്രയോഗം നടത്താൻ കഴിയാതെ ജില്ലയിലെ കർഷകർ. രണ്ടുവർഷത്തെ പ്രളയവും തുടർന്നുവന്ന കോവിഡും മൂലം പ്രതിസന്ധിയിലായ കാർഷിക മേഖലയിൽ രാസവളക്ഷാമം കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നു. ഇപ്പോഴത്തെ കാലാവസ്ഥ എല്ലാ വിളകൾക്കും വളപ്രയോഗത്തിന്​ അനുയോജ്യമാണ്. പ്രത്യേകിച്ച് ഏലം, വാഴ തുടങ്ങിയവക്ക്​. വാഴ കർഷകർ എല്ലാ മാസവും അതല്ലെങ്കിൽ രണ്ടുമാസത്തിലൊരിക്കലെങ്കിലും വളപ്രയോഗം നടത്താറുണ്ട്. യൂറിയ, പൊട്ടാഷ്, ഫോസ്ഫേറ്റ്, ഡൈ അമോണിയം ഫോസ്ഫേറ്റ് തുടങ്ങിയ വളങ്ങൾക്കും ക്ഷാമമാണ്​. സംസ്ഥാനത്തേക്ക് രാസവളങ്ങൾ എത്തിക്കുന്നത് മദ്രാസ് ഫെർട്ടിലൈസർ ലിമിറ്റഡ്, ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ്, സ്പിക്, എം.പി.എഫ്, ഇഫ്കോ എന്നീ കമ്പനികളാണ്. രാസവളം കിട്ടാത്തതി​ൻെറ കാരണം കമ്പനികൾ വ്യക്തമാക്കുന്നില്ലെന്നാണ് ഡീലർമാർ പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ അത്യാവശ്യമാണെന്നു വ്യാപാരികളും കർഷകരും ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story