Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2021 5:28 AM IST Updated On
date_range 9 Sept 2021 5:28 AM ISTറാങ്ക് തിളക്കത്തിൽ സെൻറ് ജോസഫ്സ് കോളജ്
text_fieldsbookmark_border
റാങ്ക് തിളക്കത്തിൽ സൻെറ് ജോസഫ്സ് കോളജ് മൂലമറ്റം: എം.ജി സർവകലാശാല ബിരുദ പരീക്ഷയിൽ രണ്ട് ഒന്നാം റാങ്കുകൾ ഉൾപ്പെടെ 12 റാങ്കുകൾ കരസ്ഥമാക്കി മൂലമറ്റം സൻെറ് ജോസഫ്സ് കോളജ്. സർവകലാശാല തലത്തിൽ ബി.എ ഇംഗ്ലീഷ് പരീക്ഷയിൽ നൈജ ആലീസ് കോശി ഒന്നാം റാങ്കും ഗൗരിപ്രസാദ് രണ്ടാം റാങ്കും അസ്ന ഇബ്രാഹിം നാലാം റാങ്കും അശ്വതി സാബു അഞ്ചാം റാങ്കും ശ്വേത ജോയ് ആറാം റാങ്കും അമലു അഖിൽ ദാസ് ഏഴാം റാങ്കും നേടി. ബി.ബി.എം പരീക്ഷയിൽ ഭാവന സുരേഷ് (ഒന്നാം റാങ്ക്), സിമി ടോമി (അഞ്ച്), കാവ്യ ശിവൻ (ആറ്), ചാന്ദിനി ചന്ദ്രൻ (ഏഴ്), മീനു രവി (ഒമ്പത്), അഞ്ജു രാജു (പത്ത്) എന്നിവരാണ് റാങ്ക് ജേതാക്കൾ. വിവിധ ബിരുദ കോഴ്സുകളിൽ എട്ട് പേർ എ പ്ലസ് ഗ്രേഡും 31 പേർ എ ഗ്രേഡും നേടി. വിജയികളെ കോളജ് മാനേജർ ഡോ. തോമസ് ജോർജ് വെങ്ങാലുവക്കേൽ, പ്രിൻസിപ്പൽ ഡോ. എം.ജി. സാബുക്കുട്ടി, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. ലിബിൻ വലിയപറമ്പിൽ എന്നിവർ അഭിനന്ദിച്ചു. ----- ചിത്രങ്ങൾ: TDL1 Naija Alice Koshy നൈജ ആലീസ് കോശി TDL2 Bhavana Suresh ഭാവന സുരേഷ് TDL3 Gaury Prasad ഗൗരി പ്രസാദ് TDL4 Asna Ibrahim അസ്ന ഇബ്രാഹിം ------------- എട്ട് സ്കൂളുകളിൽകൂടി എസ്.പി.സി യൂനിറ്റുകൾ തൊടുപുഴ: മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടികളുടെ ഭാഗമായി ജില്ലയിലെ എട്ട് എയ്ഡഡ് സ്കൂളുകളിൽകൂടി പുതുതായി സ്റ്റുഡൻറ് പൊലീസ് കാഡറ്റ് (എസ്.പി.സി) യൂനിറ്റ് തുടങ്ങാൻ സർക്കാർ അനുമതി നൽകി. 2021-22 അധ്യയനവർഷം സംസ്ഥാനത്തെ 100 സ്കൂളുകളിൽ എസ്.പി.സി യൂനിറ്റുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. ഇതിൻെറ ഭാഗമായാണ് ജില്ലയിൽനിന്ന് എട്ട് സ്കൂളുകൾ തെരഞ്ഞെടുത്തത്. ദീപ എച്ച്.എസ് കുഴിത്തൊളു, എസ്.എൻ.എം വി.എച്ച്.എസ്.എസ് വണ്ണപ്പുറം, സൻെറ് തോമസ് എച്ച്.എസ് പുന്നയാർ, സൻെറ് ജോർജ് എച്ച്.എസ് പാറേത്താട്, എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി, എം.എം.എച്ച്.എസ് നരിയംപാറ, എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്, എസ്.എം.എച്ച്.എസ്.എസ് വെള്ളാരംകുന്ന് എന്നീ സ്കൂളിലാണ് പുതുതായി എസ്.പി.സി യൂനിറ്റുകൾ തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story