Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2021 5:28 AM IST Updated On
date_range 9 Sept 2021 5:28 AM ISTപ്രധാന പൈപ്പിലെ തകരാർ; അഞ്ചുപഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും
text_fieldsbookmark_border
തൊടുപുഴ: വാട്ടർ അതോറിറ്റിയുടെ ആലക്കോട് ശുദ്ധജല വിതരണ പദ്ധതിയിൽനിന്നുള്ള പ്രധാന പൈപ്പിലെ തകരാറിനെ തുടർന്ന് അഞ്ചു പഞ്ചായത്തുകളിൽ വെള്ളിയും ശനിയും കുടിവെള്ള വിതരണം മുടങ്ങും. ആലക്കോട്, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുക. ആലക്കോട് പഞ്ചായത്തിലെ ചിലവ് മലയുടെ മുകളിൽ സ്ഥാപിച്ച ട്രീറ്റ്‌മൻെറ് പ്ലാൻറിൽനിന്നുള്ള പ്രധാന പൈപ്പിലാണ് തകരാറ്. രണ്ട് മാസം മുമ്പും സമാന രീതിയിൽ ഇതേ പൈപ്പിൽ തകരാർ സംഭവിച്ചിരുന്നു. പൈപ്പിലെ റബർ റിങ്ങ് മാറ്റി തകരാർ പരിഹരിക്കാൻ രണ്ടു ദിവസമെടുക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. മലങ്കര ജലാശയത്തിൽ കോളപ്ര ഭാഗത്തുള്ള പമ്പ് ഹൗസിൽനിന്ന് വെള്ളം പമ്പു ചെയ്ത് തലയനാട് പ്ലാൻറിൽ എത്തിച്ച് അവിടെനിന്ന് ഇഞ്ചിയാനി പമ്പ് ഹൗസിലും തുടർന്ന് ചിലവ് മലയിലെ ശുദ്ധീകരണ പ്ലാൻറിലും പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതി വേഗത്തിലാക്കണം -എം.പി തൊടുപുഴ : കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ വിജ്ഞാപനം വന്നതിനുശേഷം പ്രത്യേക ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറെ നിയമിച്ചതൊഴിച്ചാൽ പിന്നീടൊരു നടപടിയും ഉണ്ടായില്ലെന്ന് എം.പി പറഞ്ഞു. എറണാകുളം മരടിൽ തുടക്കഭാഗത്തെ അലൈൻമൻെറ് ഫിക്സേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉൾെപ്പടെ പെെട്ടന്ന് പരിഹരിക്കുമെന്നും നോട്ടിഫിക്കേഷൻ അനുസരിച്ചുളള നടപടികൾ വൈകുന്നത് അപ്രതീക്ഷിത കാലതാമസം ക്ഷണിച്ചുവരുത്തുമെന്നും എം.പിയുമായി നടത്തിയ ചർച്ചയിൽ നാഷനൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദർ, വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. എറണാകുളം മരട് മുതൽ തമിഴ്നാട് അതിർത്തിയിൽ ചതുരംഗപ്പാറ വിേല്ലജ് വരെ നീണ്ടുനിൽക്കുന്ന ബൃഹത് പദ്ധതിയാണ് പുതിയ ഭാരത് മാല എൻ. എച്ച് 85 (കൊച്ചി-തേനി) ഗ്രീൻ ഫീൽഡ് അലൈൻമൻെറ്. TDL DEAN മൂവാറ്റുപുഴ പി.ഡബ്യൂ.ഡി െഗസ്റ്റ് ഹൗസിൽ പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദ്രനുമായി ഡീൻ കുര്യാക്കോസ് എം.പി ചർച്ച നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story