Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTപെൺകുട്ടിയുടെ മുടി മുറിച്ച പ്രതി അറസ്റ്റിൽ
text_fieldsbookmark_border
പീരുമേട്: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ മുടി മുറിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് (23) പിടിയിലായത്. ഇയാൾ അയൽവാസിയായ പെൺകുട്ടിയുടെ വീട്ടിൽ എത്തി പ്രണയാഭ്യർഥന നടത്തിയത് പെൺകുട്ടി നിരസിക്കുകയും യുവാവിൻെറ ശല്യം സഹിക്കാനാകാതെ സ്വയരക്ഷക്ക് കത്രിക എടുക്കുകയുമായിരുന്നു. ഇൗ സമയം സുനിൽകുമാർ കത്രിക പിടിച്ചു വാങ്ങി മുടി മുറിച്ചുമാറ്റുകയുമായിരുന്നു. കരടിക്കുഴി എ.വി.ടി തോട്ടത്തിൽ തിങ്കളാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെൺകുട്ടിയുടെ ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോൾ പ്രതി ഓടിമറഞ്ഞു. മുമ്പ് പലതവണ ഇയാൾ പ്രണയാഭ്യർഥനയുമായി സമീപിച്ചതായും അപ്പോഴൊക്കെ നിരസിച്ചതായും പെൺകുട്ടി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story