Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2021 5:28 AM IST Updated On
date_range 2 Sept 2021 5:28 AM ISTപാചക വാതകം പൊള്ളുന്നു
text_fieldsbookmark_border
ഞങ്ങൾ അടുക്കള അടച്ചുപൂട്ടണോ? P/2 Lead package വീട്ടാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും 25.50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടേത് 73.50 രൂപയും. മലയോര ജില്ലയിലെ കുടുംബങ്ങൾ പാചകവാതകത്തിന് ചെലവഴിക്കേണ്ട തുക ആയിരത്തിലേക്ക് നീങ്ങുകയാണ്. കോവിഡിൽ ജീവിതം വഴിമുട്ടിയ സാധാരണക്കാർക്ക് കനത്ത പ്രഹരമാണ് പെട്രോളിനും ഡീസലിനുമൊപ്പം അടിക്കടിയുള്ള പാചകവാതക വിലവർധന. അടുക്കളകളെ പ്രതിസന്ധിയിലാക്കുന്ന പാചകവാതക വിലക്കയറ്റത്തെക്കുറിച്ച് വീട്ടമ്മമാരും ഹോട്ടൽ ഉടമകളും പ്രതികരിക്കുന്നു... --------- ദുരിതമാണ് ഇൗ അധികഭാരം കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിലൊന്നാണ് ഹോട്ടൽ വ്യവസായം. ഇപ്പോൾ തന്നെ ഹോട്ടലുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനിടയാണ് പാചകവാതക വില തോന്നുംപോലെ വർധിക്കുന്നത്. ഇൗ നിലതുടർന്നാൽ ഏതാനും മാസങ്ങൾക്കകം ഹോട്ടൽ വ്യാപാരികൾ പാചകവാതകത്തിന് 2000 രൂപ നൽകേണ്ടിവരും. പ്രതിസന്ധിയിൽനിന്ന് കരകയറാൻ വ്യാപാരി സമൂഹത്തെ സഹായിക്കേണ്ടവർ അധികഭാരം അടിച്ചേൽപിച്ച് ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. എൻ. രമേശ് (പ്രതിഭ ഹോട്ടൽ, തൊടുപുഴ) ചിത്രം TDL ramesh thodupuzha ------- ജി.എസ്.ടിയുടെ പരിധിയിലാക്കണം അടിക്കടി പാചകവാതകത്തിൻെറയും പെട്രോളിൻെറയും വില ഉയർത്തുന്നത് സാധാരണക്കാരുടെയും നിർധനരുടെയും ജീവിതം വഴിമുട്ടിക്കും. നൽകുന്ന വിലയിൽ പകുതിയിലധികവും നികുതിയാണ്. മറ്റ് ഉൽപന്നങ്ങൾ എന്നപോലെ പാചകവാതകവും പെേട്രാളിയം ഉൽപന്നങ്ങളും ജി.എസ്.ടിയുടെ പരിധിയിലാക്കിയാൽ വില 35 ശതമാനത്തിലെറെ കുറയും. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് ഭൂരിഭാഗം പേരും വീട്ടിലിരിക്കുേമ്പാൾ ഇങ്ങനെ വില ഉയർത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കും. ഇൗ നില തുടർന്നാൽ അത്മഹത്യ പെരുകും. സബീന അബ്ദുൽ ഖാദർ (കൊച്ചുകുടിയിൽ, പത്താംമൈൽ) ചിത്രം TDL sabeena pathhammail -------------- സാരമായി ബാധിക്കും പാചക വാതകവില വർധിപ്പിച്ചത് ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1700 രൂപയോളം നൽകണം വിതരണ ഏജൻസിയിൽനിന്ന് ദൂരം കൂടുന്നതിന് അനുസരിച്ച് വിലയും ഉയരും. എന്നാൽ, സ്വകാര്യ കമ്പനികളുടെ പാചകവാതകത്തിന് പൊതുമേഖല കമ്പനിയുടേതിനെക്കാൾ വില കുറവാണ്. പാചകവാതക വില ഉയരുമ്പോൾ ഭക്ഷണ വില വർധിപ്പിക്കേണ്ടി വരും ഇത് ഉപഭോക്താക്കളെയാണ് ബാധിക്കുക. തോമസ് ആൻറണി (ആരാധന ഹോട്ടൽ, കുട്ടിക്കാനം) ചിത്രം: TDL thomas antony kuttikkanam ------- 10 രൂപയുടെ അരിവേകാൻ 100 രൂപയുടെ ഗ്യാസ് 10 രൂപക്ക് കിട്ടുന്ന റേഷനരി വേവിക്കാൻ 100 രൂപയുടെ പാചകവാതകം എന്നതാണ് അവസ്ഥ. റോക്കറ്റിനെക്കാൾ വേഗത്തിൽ പായുന്ന ഈ വില, ഭക്ഷണം പച്ചക്ക് കഴിച്ചിരുന്ന ശിലായുഗത്തിൽ നമ്മെ കൊണ്ടെത്തിക്കുമോ എന്നാണ് സംശയം. കോവിഡ് ജീവിതം ദുസ്സഹമാക്കിയപ്പോൾ നാളെയെന്ത് എന്ന ചിന്തയിൽ പകച്ചുനിൽക്കുന്ന പാവപ്പെട്ടവർക്കുള്ള ഇരുട്ടടിയാണ് ഇൗ വില വർധന. ശീതീകരിച്ച മുറികളിലിരുന്ന് ഓരോ ദിവസവും വില കൂട്ടുന്നവർ പാവപ്പെട്ടവരുടെ അടുക്കളകൂടി ഒന്ന് കാണുന്നത് നന്നായിരിക്കും. പ്രിയ ഷിബു (പുതുപ്പറമ്പിൽ, കൽക്കൂന്തൽ, നെടുങ്കണ്ടം) ചിത്രം TDL priya shibu nedumkandam ---------------- മുന്നോട്ട് പോകാനാവില്ല സാധാരണക്കാരനെ ഉപദ്രവിക്കാൻ തുനിഞ്ഞിറങ്ങിയവർക്ക് മാത്രമേ ഇങ്ങനെ തുടർച്ചയായി പാചകവാതക വിലവർധന അടിച്ചേൽപിക്കാനാകൂ. തുടർച്ചയായ വിലവർധന മൂലം ഹോട്ടൽ വ്യവസായം മുന്നോട്ടുപോകാത്ത അവസ്ഥയാണ്. സാധന വില വൻതോതിൽ വർധിച്ചു. അതിനൊപ്പമാണ് പാചകവാതകവില വർധിച്ചത്. ഇതിനൊപ്പം ഭക്ഷണസാധന വില കൂട്ടാനും നിർവാഹമില്ല. ഈ വിലവർധന ബാധിക്കുന്നത് സാധാരണക്കാരെ മാത്രമാണ്. ചെറുകിട ഹോട്ടലുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. വിലവർധനയിൽ ശക്തമായ പ്രതിഷേധം ഉയരാത്തതിൽ വിഷമമുണ്ട്. കെ.എം. ഖാദർ കുഞ്ഞ് (റപ്സി റസ്റ്റാറൻറ്, മൂന്നാർ) ചിത്രം TDL khaderkunju munnar --------- കണ്ണിൽ ചോരയില്ലാത്ത നടപടി കോവിഡ് മൂലം ദുരിതം അനുഭവിക്കുമ്പോഴും പാചകവാതകത്തിൻെറ വില അടിക്കടി വർധിപ്പിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണ്. ജോലിയും കൂലിയും നഷടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന ഈ സമയത്ത് പാചകവാതകം സൗജന്യമായി നൽകേണ്ടതിന് പകരം മാസാമാസം വില വർധിപ്പിക്കുകയാണ്. പെട്രോളിന് 100 രൂപ കടന്നതുപോലെ പാചകവാതകത്തിന് 1000 രൂപ തികക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ എന്ന് തോന്നുന്നു. റെജീന ഈസ (തുമരശ്ശേരിയിൽ, മുട്ടം) ചിത്രം TDL Rajeena eisa muttom ------------ അടച്ചുപൂേട്ടണ്ടി വരും പാചകവാതക വിലവർധനമൂലം ഹോട്ടൽ വ്യാപാരം അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. ഒരു സിലിണ്ടറിന് 1750 രൂപയായിരുന്നത് ബുധനാഴ്ച വീണ്ടും വർധിപ്പിച്ചു. കോവിഡ് വ്യാപനത്തോടെ കട അടച്ചിട്ടതിനാൽ ജീവിക്കാൻ മാർഗമില്ലാതെ വിഷമിക്കുകയാണ്. പാർസൽ നൽകിയാണ് പിടിച്ചുനിൽക്കുന്നത്. മൂന്ന് വർഷത്തിനിടെ ആഹാരസാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. ഇനി മുന്നോട്ട് പോകാനാവില്ല. ഒന്നുകിൽ ഭക്ഷണവില വർധിപ്പിക്കണം അല്ലെങ്കിൽ ഈ വ്യവസായം ഉപേക്ഷിക്കണം. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. ജോമെറ്റ് (റെഡ് ചില്ലീസ് റസ്റ്റാറൻറ്, കട്ടപ്പന) ചിത്രം TDL jomet kattappana ----------- കുടുംബബജറ്റ് താളം തെറ്റും കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് അടിക്കടി ഉണ്ടാകുന്ന പാചക വാതക വിലവർധന. ഇത് കുടുംബ ബജറ്റിൻെറ താളം തെറ്റിക്കും. ഇന്ധന വിലവർധന മൂലം കഷ്ടപ്പാടും ദുരിതവും വർധിച്ചതിനൊപ്പം പാചകവാതക വിലയിലുണ്ടാകുന്ന വർധന അടുക്കളകൾ നിശ്ചലമാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കും. (സ്മിത ഷാജി, മേനാംപറമ്പിൽ, കുമളി) ചിത്രം TDL smitha shaji kumali ---------- ഇത് ഇരുട്ടടി മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ഇത്തരത്തിൽ പാചകവാതക വില അടിക്കടി വർധിപ്പിക്കുന്നത്. ഇതുമൂലം സാധാരണക്കാരൻെറ ജീവിതമാണ് താളം തെറ്റുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർ ജീവിതം തള്ളിനീക്കാൻ പെടാപ്പാട് പെടുകയാണ്. അതിനിടെയുണ്ടാകുന്ന പാചകവാതക വില വർധന ഇരുട്ടടി തന്നെയാണ്. ഇങ്ങനെ പോയാൽ അടുക്കളകളിൽ തീപുകയാത്ത അവസ്ഥയുണ്ടാകും. പൂജ പ്രശാന്ത് (പൂവത്തിങ്കൽ, ചേലച്ചുവട്) ചിത്രം TDL pooja prashanth chelachuvadu ------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story