Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.പി. മാത്യു നാ​െള...

സി.പി. മാത്യു നാ​െള ചുമതലയേൽക്കും

text_fields
bookmark_border
തൊടുപുഴ: ഇടുക്കിയിലെ പത്താമത്​ ഡി.സി.സി അധ്യക്ഷനായി സി.പി. മാത്യു വെള്ളിയാഴ്​ച ചുമതലയേൽക്കും. രാവിലെ 11ന് ജില്ല കോൺഗ്രസ്‌ ആസ്ഥാനമായ ജവഹർ ഭവനിൽ ഇബ്രാഹിംകുട്ടി കല്ലാറിൽനിന്ന് അധ്യക്ഷ പദവി ഏറ്റെടുക്കും. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ്​ പി.ടി. തോമസ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്‌ കെ. പൗലോസ്, എ.​െഎ.സി.സി അംഗം ഇ.എം. ആഗസ്തി തുടങ്ങിയവർ സംബന്ധിക്കും. ബി.ടെക് പ്രവേശനം തൊടുപുഴ: സർക്കാർ സ്ഥാപനമായ സൻെറർ ഫോർ പ്രഫഷനൽ ആൻഡ്​ അഡ്വാൻസ്ഡ്​​ സ്​റ്റഡീസിന്​ കീഴിൽ തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബി.ടെക് പ്രവേശനം ആരംഭിച്ചു. എൻ.ആർ.ഐ ​േക്വാട്ടയിൽ വാർഷികഫീസ്​ 50,000 രൂപ. സർക്കാർ സീറ്റിൽ ഒരു സെമസ്​റ്ററിന് 17,500 രൂപ​. 10,000ത്തിൽ താഴെ എൻട്രൻസ്​ റാങ്ക് ലഭിക്കുന്നവർക്ക് പ്രത്യേക സ്​കോളർഷിപ്​ ലഭിക്കും. കമ്പ്യൂട്ടർ സയൻസ്​, ഇലക്േട്രാണിക്സ്​ ആൻഡ്​​ കമ്യൂണിക്കേഷൻ എൻജിനീയറിങ്​, പോളിമർ എൻജിനീയറിങ്​, ഇലക്ട്രിക്കൽ ആൻഡ്​​ ഇലക്േട്രാണിക്സ്​ എന്നീ ബ്രാഞ്ചുകളിലാണ് പ്രവേശനം. ഫോൺ: 9447980555, 9846906670, 9995802339. ഇൻഷുറൻസ്​ വാരാഘോഷം തൊടുപുഴ: 65ാമത്​ ഇൻഷുറൻസ് വാരാഘോഷങ്ങളുടെ എൽ.ഐ.സി തൊടുപുഴ ബ്രാഞ്ചുതല ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ജെസി ജോണി, സീനിയർ ബ്രാഞ്ച് മാനേജർ ബി. അജിത് എന്നിവർ സംബന്ധിച്ചു. -------------- ചിത്രം TDL104 LIC ഇൻഷുറൻസ് വാരാഘോഷങ്ങളുടെ എൽ.ഐ.സി തൊടുപുഴ ബ്രാഞ്ചുതല ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story