Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2021 5:28 AM IST Updated On
date_range 31 Aug 2021 5:28 AM ISTലക്ഷങ്ങള്‍ മുടക്കിയ എം.സി.എഫുകളിൽ കാടുകയറി
text_fieldsbookmark_border
------------- നെടുങ്കണ്ടം: ഹരിതകര്‍മസേന വീടുകളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും മറ്റും സൂക്ഷിക്കാൻ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മിനി എം.സി.എഫുകൾ ഉപയോഗശൂന്യമായി കാടുകയറി നശിക്കുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ടൗണിലും വിവിധ വാര്‍ഡുകളിലും സ്ഥാപിച്ച മിനി എം.സി.എഫുകളാണ് ഉപയോഗശൂന്യമായത്. കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലത്ത് സ്ഥാപിച്ചതാണിവ. നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സ്ഥാപിച്ച മിനി എം.സി.എഫ് പോലും കാടുകയറിയ നിലയിലാണ്. ഇതിനിടെ ചിലർ തെറ്റിധരിച്ച്്് ഇവയിലേക്ക്്് മാലിന്യം വലിച്ചെറിഞ്ഞു. ചിലയിടങ്ങളില്‍ മാലിന്യം നിറഞ്ഞു കവിഞ്ഞു. നിലവിലെ ഭരണസമിതി അധികാരമേറ്റ് ഒരുവര്‍ഷമാകാറായിട്ടും ശുചീകരണ തൊഴിലാളികള്‍ ഒരിക്കല്‍പോലും ഇതിന് സമീപത്തുപോലും പോയിട്ടില്ലെന്ന് പഞ്ചായത്ത് ഓഫിസിന് മുന്നിലെ മിനി എം.സി.എഫ് കാണുമ്പോള്‍ വ്യക്തമാണ്. ഒന്നിന് 10,000 രൂപ വീതം മുടക്കിയ ഇരുപതോളം മിനി എം.സി.എഫുകളാണ് ഉപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story