Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുരിശുപാറയില്‍ മോഷണം...

കുരിശുപാറയില്‍ മോഷണം പെരുകുന്നു; പൊലീസ് പട്രോളിങ്​ വേണമെന്ന് നാട്ടുകാർ

text_fields
bookmark_border
അടിമാലി: കുരിശുപാറ മേഖലയില്‍ പൊലീസ് പട്രോളിങ്​ ശക്തമാക്കണമെന്നാവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിൽ മോഷണസംഭവങ്ങള്‍ ഉണ്ടാതിനെ തുടർന്നാണ്​ പൊലീസ് പട്രോളിങ്​ശക്തമാക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ മുമ്പോട്ടു​െവച്ചത്. വീട്ടമ്മയുടെ സ്വര്‍ണവും പണവും അപഹരിച്ചതായ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. കോട്ടപ്പാറയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏലക്ക ഡ്രയറിന് സമീപത്തുനിന്ന്​ വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിച്ചിരുന്ന മോട്ടറും രാത്രിയില്‍ മോഷണം പോയിരുന്നു. കുറഞ്ഞ നാളുകള്‍ക്കിടയില്‍ കുരിശുപാറ മേഖലയില്‍ നിരവധി മോഷണം നടന്നിട്ടുണ്ട്. വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതും ഫാംനടത്തിപ്പുകാര​ൻെറ വീട്ടില്‍നിന്ന് പണം കവര്‍ന്നതുമൊക്കെ മേഖലയില്‍ മുന്‍കാലങ്ങളില്‍ നടന്ന ചില മോഷണ സംഭവങ്ങളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story