Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീരുമേട്ടിൽ വാഴൂർ...

പീരുമേട്ടിൽ വാഴൂർ സോമനെ തോൽപിക്കാൻ ശ്രമിച്ചെന്ന്​; അന്വേഷണം തുടങ്ങി

text_fields
bookmark_border
ആരോപണ വിധേയരായ മുൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ സജീവമല്ലെന്ന്​ സി.പി.ഐ പ്രവർത്തകർ പീരുമേട്: എൽ.ഡി.എഫ് എം.എൽ.എ വാഴൂർ സോമനെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ സി.പി.ഐയിലെ ഒരു വിഭാഗം പ്രവർത്തിച്ചെന്ന പരാതിയിൽ ജില്ല കമ്മിറ്റി നിയമിച്ച കമീഷൻ അന്വേഷണം ആരംഭിച്ചു. മുൻ എം.എൽ.എ ഇ.എസ്​. ബിജിമോൾ, എൽ.ഡി.എഫ് താലൂക്ക് കൺവീനർ ജോസ് ഫിലിപ്പ്, പീരുമേട് പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ തോമസ് ആൻറണി, ഏലപ്പാറ മണ്ഡലം പ്രസിഡൻറ് ജയിംസ് അമ്പാടൻ, മോഹനൻ എന്നിവർക്കെതിരെയാണ്​ അന്വേഷണം. കമീഷൻ ഇവരിൽനിന്ന് മൊഴിയെടുത്തു. മണ്ഡലം ഭാരവാഹികൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന കുമളി, ചക്കുപള്ളം, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ വൻ വോട്ടുചോർച്ച ഉണ്ടായെന്നും ജാതീയമായ വേർതിരിവ്​ സൃഷ്​ടിച്ച് വോട്ട് മറിക്കാൻ ശ്രമിച്ചെന്നുമാണ്​​ പരാതി. ആരോപണ വിധേയരിൽ ഒരാൾ യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം നിൽക്കുന്ന ചിത്രവും പരാതിയായി ലഭിച്ചിരുന്നു. ആരോപണ വിധേയരിൽ പ്രധാനപ്പെട്ടവരെല്ലാം കോൺഗ്രസിൽനിന്ന് സി.പി.ഐയിൽ എത്തിയവരാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചിലർ ഒപ്പം നിന്ന് പിന്നിൽനിന്ന് കുത്തിയതായും ചിലർ നിർജീവമായിരുന്നെന്നും പരാതിയുണ്ട്​. ആരോപണ വിധേയർ തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ സജീവമ​െല്ലന്നും പ്രവർത്തകർ പറയുന്നു. കൺട്രോൾ കമീഷൻ അംഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന് ജില്ല എക്സിക്യൂട്ടിവ് യോഗത്തിലാണ് പരാതി അന്വേഷിക്കാൻ തീരുമാനമായത്. പ്രിൻസ് മാത്യു, ടി.എം. മുരുകൻ, ടി.വി. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story