Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചിന്നക്കനാൽ ബാങ്ക്​...

ചിന്നക്കനാൽ ബാങ്ക്​ തോട് പുറമ്പോക്ക് കൈയേറിയെന്നും ആരോപണം

text_fields
bookmark_border
മൂന്നാർ: അഴിമതി ആരോപണങ്ങളെത്തുടർന്ന് സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത ചിന്നക്കനാൽ സർവിസ് സഹകരണ ബാങ്ക് നിർമിച്ച ഓഫിസ് കെട്ടിടം തോട് പുറമ്പോക്ക് കൈയേറിയാണെന്നാണ് പുതിയ ആരോപണം. ഇടതുമുന്നണി ഭരിക്കുന്ന ബാങ്കിനെതിരെ സി.പി.​െഎ പ്രാദേശിക നേതൃത്വം ആരോപണമുന്നയിച്ചതോടെയാണ് ബാങ്ക് ഇടപാടുകൾ വിവാദത്തിലായത്. ഇതിനിടെയാണ്​ കോടികൾ മുടക്കി നിർമിച്ച ഓഫിസ് കെട്ടിടം തോട് പുറമ്പോക്ക് കൈയേറിയാണെന്നാണ് ആരോപണം. ബാങ്ക് ഓഫിസും റിസോർട്ടുമായി രൂപകൽപന ചെയ്തിരിക്കുന്ന ബഹുനില കെട്ടിടത്തി​ൻെറ ഒരുഭാഗം തോടാണ്. ഈ പുറമ്പോക്ക് ഭൂമി കൈയേറി കെട്ടിടം നിർമിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് (ഐ) ചിന്നക്കനാൽ മണ്ഡലം കമ്മിറ്റി രംഗത്തുവന്നു​. കെട്ടിട നിർമാണത്തി​ൻെറ മറവിൽ കോടികളുടെ അഴിമതി നടന്നതായും ആരോപണമുണ്ട്. അർഹതയില്ലാത്തവർക്ക് കോടികൾ വായ്പ അനുവദിച്ചതും രേഖകൾ ഇല്ലാതെ വായ്പകൾ കൊടുത്തതും വിജിലൻസ് അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട് വിജിലൻസിനും കലക്ടർക്കും ഉടൻ പരാതി നൽകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സി. മുരുകപാണ്ടി പറഞ്ഞു. എന്നാൽ, ആരോപണങ്ങൾ കളവാണെന്ന് ബാങ്ക് പ്രസിഡൻറ്​ അളകർസാമി അറിയിച്ചു. ചില പിഴവുകൾ ശ്രദ്ധയിൽ പെട്ടതോടെ ഭരണസമിതി നടപടിയെടുത്തിട്ടുണ്ട്. തോട് പുറമ്പോക്ക് കൈയേറി എന്ന ആരോപണം ശരിയല്ല. എല്ലാ അനുമതിയും വാങ്ങിയാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പ്രസിഡൻറ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story