Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2021 5:28 AM IST Updated On
date_range 30 Aug 2021 5:28 AM IST'കലാകാരന്മാരെ ആക്രമിച്ചവർക്കെതിരെ നടപടി വേണം'
text_fieldsbookmark_border
തൊടുപുഴ: നാടക പ്രവർത്തകനും ഷോർട്ട് ഫിലിം കലാകാരനുമായ നന്ദഗോപൻ കൊട്ടുവള്ളിക്കാടിനെയും ഷോർട്ട് ഫിലിം സംവിധായകൻ ഡാർവിൻ കെറ്റിലിനെയും ആക്രമിച്ച സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ബാനർ സാംസ്കാരിക സമിതി തൊടുപുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക തിന്മകൾക്കെതിരെ ജനങ്ങളുടെ കൂട്ടായ്മ വളർത്തിയെടുക്കാൻ നാടകത്തെയും ഷോർട്ട് ഫിലിമിനെയും ഉപാധിയാക്കി ദീർഘകാലമായി പ്രവർത്തിക്കുന്നവരാണ് ഇരുവരും. സാമൂഹിക പ്രസക്തമായ നിരവധി തെരുവുനാടകങ്ങൾ നന്ദഗോപൻ ഉൾപ്പെടുന്ന നാടകസംഘം അവതരിപ്പിച്ചിട്ടുണ്ട്. കലാ-സാംസ്കാരിക പ്രവർത്തകർക്കെതിരെ കായികാക്രമണം നടത്തുന്നത് ഫാഷിസ്റ്റ് ശക്തികളെയാണ് സഹായിക്കുകയെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ----------- ജനം അയ്യങ്കാളിയിലേക്ക് മടങ്ങണം തൊടുപുഴ: ചരിത്ര പുരുഷന്മാരെയും നവോത്ഥാന നായകരെയും ചരിത്രത്താളുകളിൽനിന്ന് നീക്കാനും പാർശ്വവത്കൃത സമൂഹത്തെ സാമൂഹിക അസമത്വത്തിലൂടെ അടിച്ചമർത്താനും ശ്രമിക്കുന്ന വർത്തമാന കാലഘട്ടത്തിൽ രാജ്യത്തെ അവർണ ജനത അയ്യങ്കാളിയിലേക്ക് മടങ്ങണമെന്ന് പി.ഡി.പി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം നജീബ് കളരിക്കൽ പറഞ്ഞു. അയ്യങ്കാളിയുടെ 158ാം ജന്മദിനത്തിൽ പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.എ. കബീർ അധ്യക്ഷതവഹിച്ചു. കെ.എം. ഷെബിൻ മുഹമ്മദ് മൗലവി അൽ കൗസരി അഫ്സൽ ആലക്കോട്, നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. --------- േദശീയ കായികദിനാചരണം തൊടുപുഴ: സോക്കർ സ്കൂളിൻെറ നേതൃത്വത്തിൽ ദേശീയ കായികദിനം ആഘോഷിച്ചു. ദേശീയ കായിക പരിശീലകൻ ടി.പി. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. മാത്യു വെമ്പിള്ളി അധ്യക്ഷതവഹിച്ചു. പി.എ. സലീംകുട്ടി, ഡോ. അജീഷ് ടി.അലക്സ്, മിനിമോൾ, അജിത് ശിവൻ എന്നിവർ സംസാരിച്ചു. ദിനാചരണത്തിൻെറ ഭാഗമായി കായികതാരങ്ങൾക്കായി വെബിനാറും സംഘടിപ്പിച്ചു. നിഖിൽ, അമൽ വി.ആർ, ജോർജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story