Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2021 5:28 AM IST Updated On
date_range 28 Aug 2021 5:28 AM ISTകട്ടപ്പനയിലെ നടപ്പാത; മന്ത്രിക്ക് നിവേദനം നൽകി
text_fieldsbookmark_border
കട്ടപ്പന: നഗരത്തിലെ നടപ്പാതകൾ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. ഇക്കാര്യ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. കട്ടപ്പന ടൗണിലെ നടപ്പാത നവീകരണവും പള്ളിക്കവല മുതൽ സ്കൂൾ കവല വരെ പുതിയ നടപ്പാത നിർമിക്കണമെന്നുമാണ് ആവശ്യം. കട്ടപ്പനയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രധാന ആശുപത്രിയുമടക്കം സ്ഥിതിചെയ്യുന്ന തിരക്കേറിയ ജങ്ഷനാണ് പള്ളിക്കവല. കട്ടപ്പന പഴയ ബസ്സ്റ്റാൻഡ് മുതൽ പള്ളിക്കവല വരെ നടപ്പാതയുണ്ടെങ്കിലും 15 വർഷത്തിനുമേൽ കാലപ്പഴക്കമുണ്ട്. കടപ്പന-പള്ളിക്കവല റോഡ് ദേശീയ പാതയുടെ ഭാഗമാക്കിയിട്ടും നടപ്പാതകൾ പുനർനിർമിക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. ആയിരക്കണക്കിന് സ്കൂൾ വിദ്യാർഥികളടക്കം ഉപയോഗിക്കുന്ന നടപ്പാത നവീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള കോൺ. എം കട്ടപ്പന മണ്ഡലം കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story