Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2021 5:28 AM IST Updated On
date_range 28 Aug 2021 5:28 AM ISTകോവിഡ് കണക്കിൽ വ്യക്തതയില്ലാതെ കട്ടപ്പന താലൂക്ക് ആശുപത്രി
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ കോവിഡ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആക്ഷേപം. ഡാറ്റ എൻട്രി വിഭാഗത്തിൻെറ അലംഭാവമാണ് പ്രശനത്തിന് കാരണം. ഇതുമൂലം പല വാർഡുകളും പെട്ടെന്ന് കണ്ടെയ്ൻമൻെറ് സോണിൽ വരുന്നു. ഓരോ ദിവസത്തെയും കണക്കുകൾ കൃത്യമായി രേഖെപ്പടുത്താത്തതാണ് പ്രശനത്തിനുകാരണം. കട്ടപ്പന അസീസി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് ആഗസ്റ്റ് 17 മുതൽ 20 വരെ ദിവസങ്ങളിലാണ് കോവിഡ് ബാധിച്ചത്. ആകെയുള്ള അന്തേവാസികളിൽ 136പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവരുടെ കണക്കുകൾ വന്നത് 23, 24 തീയതികളിലാണ്. ഇങ്ങനെ ഒരുമിച്ചു കേസുകൾ രേഖപ്പെടുത്തിയപ്പോൾ ആ വാർഡുകൾ കെണ്ടയ്ൻമൻെറ് സോണുകളായി. കട്ടപ്പന നഗരസഭയിൽ വ്യാഴാഴ്ച കെണ്ടയ്ൻമൻെറ് സോണായ പള്ളിക്കവല വാർഡിൽ (വാർഡ് 20) കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ച് പേർക്കാണ് രോഗം ബാധിച്ചത്. എന്നാൽ, ആരോഗ്യവകുപ്പിൽ അന്വേഷിച്ചപ്പോൾ കഴിഞ്ഞ 12ന് 14 കേസുകൾ ഉണ്ടായിരുന്നു എന്നാണ് മറുപടി. 15 ദിവസം മുമ്പുണ്ടായ കോവിഡ് രോഗത്തിന് വാർഡ് കെണ്ടയ്ൻമൻെറ് സോൺ ആക്കുന്നത് 27ന് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story