Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2021 5:29 AM IST Updated On
date_range 18 Aug 2021 5:29 AM ISTധർണ നടത്തി
text_fieldsbookmark_border
തൊടുപുഴ: ബി.എം.എസ് നേതൃത്വത്തിൽ നിർമാണ ക്ഷേമനിധി ഓഫിസിന് മുന്നിൽ നടന്ന ധർണ ബി.എം.എസ് ജില്ല സെക്രട്ടറി എസ്.ജി. മഹേഷ് ഉദ്ഘാടനം െചയ്തു. നിർമാണ ക്ഷേമനിധി ബോർഡിൻെറ പ്രവർത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, രജിസ്ട്രേഷൻ നടപടി ലളിതമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യൂനിയൻ പ്രസിഡൻറ് എൻ.ബി. ശശിധരൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ബി.എം.എസ് ജില്ല പ്രസിഡൻറ് കെ. ജയൻ, കെ. ഷിബുമോൻ, പി.ബി. സാബു എന്നിവർ സംസാരിച്ചു. ദലിത് ഐക്യസമിതി തൊടുപുഴ: അട്ടപ്പാടിയിൽ ആദിവാസി വിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘടനയെക്കുറിച്ച് അന്വേഷണം നടത്തുക, ആദിവാസികളെ മാവോവാദിയെന്ന നിലയിൽ കുപ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുക, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദലിത് ഐക്യസമിതി തൊടുപുഴ സിവിൽ സ്‌റ്റേഷന് മുന്നിൽ . സംസ്ഥാന പ്രസിഡൻറ് കെ.കെ. ജിൻഷു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എൻ. മനോജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ.വി. രഘുവരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഐ. അപ്പു, കെ.കെ. കുഞ്ഞപ്പൻ, പി.ഐ. ജോണി, ബിനു പീറ്റർ, കുര്യാക്കോസ് പള്ളിക്കുടി, ഷോജി ജോസഫ്, ലീലാ ബാബു, ശ്രീജിത് പൊയ്കവിള, സംസ്ഥാന കമ്മിറ്റി ട്രഷറർ ബെന്നി സാമുവൽ തുടങ്ങിയവർ സംസാരിച്ചു. CAPTION - TDL105 DALITH ദലിത് ഐക്യസമിതി നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തിയ ധർണ സമിതി സംസ്ഥാന പ്രസിഡൻറ് കെ.കെ. ജിൻഷു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story