Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2021 5:29 AM IST Updated On
date_range 18 Aug 2021 5:29 AM ISTസ്കൂള്‍ ബസ് തൊഴിലാളികള്‍ക്ക്്്്്് ഇക്കുറിയും പട്ടിണി ഓണം
text_fieldsbookmark_border
നെടുങ്കണ്ടം: സ്്്കൂള്‍ ബസ് തൊഴിലാളികള്‍ക്ക്്്്്് തുടർച്ചയായി രണ്ടാം വർഷവും പട്ടിണി ഓണം. കഴിഞ്ഞ ഒന്നരവര്‍ഷമായി ജോലിയും കുലിയുമില്ലാതെ ദുരിതത്തിലാണ് ജീവനക്കാര്‍. കോവിഡ് ദുരിതകാലത്ത്് ഏല്ലാവിഭാഗം തൊഴിലാളികള്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ധനസഹായം ലഭിക്കുകയുണ്ടായി. എന്നാൽ, സ്കൂൾ ബസ് ജീവനക്കാർക്ക് ഒരു സഹായവും ലഭിച്ചില്ല. സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ പി.ടി.എ അല്ലെങ്കില്‍ മാനേജര്‍മാര്‍ നിയമിക്കുന്ന ഡ്രൈവർമാർക്ക് കുട്ടികളില്‍നിന്ന് ശേഖരിക്കുന്ന ബസ് ഫീസിനത്തില്‍നിന്ന്്് നല്‍കുന്ന നാമമാത്രമായ േവതനമാണ് ഇവരുടെ ഏകവരുമാനം. ഒന്നരവര്‍ഷം മുമ്പ് വിദ്യാലയങ്ങള്‍ അടച്ചേതാെട ഇവരുടെ വരുമാനവും നിലച്ചു. പൊതു വിദ്യാഭ്യാസ യജ്ഞത്തില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉത്തരവാദിത്തത്തോെട പ്രവര്‍ത്തിച്ചവരാണ് ബസ് തൊളിലാളികള്‍. നിയമന അധികാരികളോ സര്‍ക്കാറോ ഇവരുടെ ദുരിതം കാണുകേയാ സഹായം നല്കുകേയാ ചെയ്തിട്ടില്ല. അതേസമയം, സമാനമായ വിധത്തില്‍ പി.ടി.എ നിയമിച്ച പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും പാചകത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഈ മേഖലയിലെ തൊഴിലാളികളെപ്പറ്റി നാലുതവണ നടത്തിയ വിവര ശേഖരണത്തില്‍ 8900 ബസ് തൊഴിലാളികള്‍ സംസ്ഥാനത്തുള്ളതായി കണ്ടെത്തിയിരുന്നു. 1000 രൂപ മുതല്‍ 8000 രൂപവരെ പ്രതിമാസ വേതനമുള്ള ആയമാരും 3000 രൂപ മുതല്‍ 17,000 രൂപ വരെയുള്ള ഡ്രൈവര്‍മാരുമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story