Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎല്ലാ വീട്ടിലും...

എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും -മന്ത്രി

text_fields
bookmark_border
ചെറുതോണി: എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള വിവിധ പദ്ധതികളാണ് ജലവിഭവ വകുപ്പി​ൻെറ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി റോഷി അഗസ്​റ്റ്യൻ. തങ്കമണി സഹകരണ ബാങ്ക് ആരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റി​ൻെറയും കര്‍ഷക ദിനാചരണത്തി​ൻെറയും ഓണം പച്ചക്കറി വിപണികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷേര്‍ളി ജോസഫ് അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പി​ൻെറ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് (കോഓപ്മാര്‍ട്ട്) തങ്കമണി സര്‍വിസ് സഹകരണ ബാങ്കി​ൻെറ അങ്കണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന ആശയത്തോടെയാണ് സഹകരണ വകുപ്പി​ൻെറ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ ആദ്യമായി അനുവദിച്ച സൂപ്പര്‍മാര്‍ക്കറ്റാണ് തങ്കമണി സര്‍വിസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ആരംഭിക്കുന്നത്. ഇടുക്കി ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സഹകരണ സംഘം ജോയൻറ്​ രജിസ്​ട്രാര്‍ വി.ജി. ദിനേശ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ റെജി മുക്കാട്ട്, ബാങ്ക് പ്രസിഡൻറ്​ റോമിയ സെബാസ്​റ്റ്യന്‍, സെക്രട്ടറി സുനീഷ് കെ. സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ TDL THANKAMANI തങ്കമണിയില്‍ മന്ത്രി റോഷി അഗസ്​റ്റ്യൻ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റി​ൻെറ ഉദ്ഘാടനം നിര്‍വഹിക്കുന്നു തൊടുപുഴ വില്ലേജി​ൻെറ റീസര്‍വേ പൂര്‍ത്തിയായി തൊടുപുഴ: ജില്ലയിലെ തൊടുപുഴ വില്ലേജി​ൻെറ റീസര്‍വേ പൂര്‍ത്തിയായി. തയാറാക്കിയ ​െറ​േക്കാഡുകള്‍ താഴെപ്പറയുന്ന സ്‌കൂളുകളില്‍ ഭൂവുടമകൾക്ക്​ പരിശോധനക്ക്​ ലഭിക്കും. ഓഫിസ് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പരിശോധിക്കാവുന്നതും പരാതി സെപ്റ്റംബര്‍ 15 നകം തൊടുപുഴ റീസർവേ സൂപ്രണ്ടിന് ഫാറം നമ്പര്‍ 160 ല്‍ സമര്‍പ്പിക്കാം. ​െറ​േക്കാഡുകള്‍ പരിശോധിക്കാന്‍ ഭൂമിയിന്മേലുള്ള അവകാശ രേഖകള്‍ കൊണ്ടുവരണം. നിശ്ചിത ദിവസത്തിനകം ​െറ​േക്കാഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വേ ​െറ​േക്കാഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവകള്‍ കുറ്റമറ്റതായി പരിഗണിച്ച് സര്‍വേ അതിരടയാള നിയമം 13ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തും. വില്ലേജി​ൻെറ പേര്- തൊടുപുഴ (തൊടുപുഴ മുനിസിപ്പാലിറ്റി വിഭാഗം) 1. റീസർ​േവ വാര്‍ഡ് നമ്പര്‍-ഒന്ന്​, നാല്​, അഞ്ച്​ ,ആറ്​, ഏഴ്​, എട്ട്​ ,ഒമ്പത്​,10,11,12,13,14,15,21,22,23,24. ​െറ​േക്കാഡുകള്‍ പ്രദര്‍ശനത്തിന്​ ​െവച്ചിരിക്കുന്ന ഓഫിസ്- വിമല പബ്ലിക് സ്‌കൂള്‍ (എല്‍.പി ബ്ലോക്ക്, തൊടുപുഴ) 2. റീസർ​േവ വാര്‍ഡ് നമ്പര്‍- മൂന്ന്​, 25, 26, 27, 28, 29, 30, 31, 32, 33, 34. െറ​േക്കാഡുകള്‍ പ്രദര്‍ശനത്തിന്​ ​െവച്ചിരിക്കുന്ന ഓഫിസ്- സൻെറ്​ സെബാസ്​റ്റ്യന്‍സ് സ്‌കൂള്‍ (യു.പി ബ്ലോക്ക്) പ്രൈവറ്റ് ബസ് സ്​റ്റാന്‍ഡിന്​ സമീപം, തൊടുപുഴ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story