Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് നിയന്ത്രണം:...

കോവിഡ് നിയന്ത്രണം: അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്​നാട്

text_fields
bookmark_border
കുമളി: കോവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്​നാട്​. കേരളത്തിൽനിന്ന്​ തമിഴ്​നാടിലേക്ക്​ പോകുന്നവർ രണ്ട്​ ഡോസ്​ വാക്​സിൻ എടുക്കുകയോ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആയിരക്കണമെന്ന് അധികൃതർ അതിർത്തിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ശനിയാഴ്​ച വൈകീട്ടോടെയാണ് നിയന്ത്രണം കടുപ്പിച്ച് അധികൃതർ നടപടി ആരംഭിച്ചത്. മുമ്പ് ഒരു കുത്തിവെപ്പ്​ എടുത്തവർക്കും തമിഴ്​നാട്ടിലേക്ക്​ പോകാൻ കഴിയുമായിരുന്നു. തമിഴ്​നാട്ടിൽനിന്ന്​ വരുന്നവർക്ക് കേരളം നിയന്ത്രണം കടുപ്പിച്ചതോടെയാണ് തമിഴ്​നാടും നിയന്ത്രണം കർശനമാക്കിയത്. ശനിയാഴ്​ച രാത്രിയോടെ നിയന്ത്രണങ്ങൾ കർശനമാക്കിയത് യാത്രക്കാരെയും തമിഴ്​നാട്ടിലെ ബന്ധുവീടുകളിലേക്ക് പോകാനെത്തിയവരെയും ദുരിതത്തിലാക്കി. ഇവരെ തമിഴ്​നാട്ടിലേക്ക്​ കടക്കാൻ അനുവദിക്കാതെ അതിർത്തിയിൽ തമിഴ്​നാട്​ പൊലീസ്​ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ........... cap: കുമളി സംസ്ഥാന അതിർത്തിയിൽ കോവിഡ്​ നിയന്ത്രണം കർശനമാക്കി തമിഴ്നാട് സ്ഥാപിച്ച മുന്നറിയിപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story