Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓണസമ്മാനവുമായി ശിഷ്യരെ...

ഓണസമ്മാനവുമായി ശിഷ്യരെ ​േതടി അധ്യാപകര്‍ വീടുകളിൽ

text_fields
bookmark_border
-ഓണക്കാഴ്​ച- നെടുങ്കണ്ടം: കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളിൽ കഴിയുന്ന തങ്ങളുടെ ശിഷ്യഗണങ്ങളെ നേരില്‍കണ്ട് ഓണാശംസ നേർന്നും സമ്മാനമായി ഉപ്പേരി നൽകിയതും അധ്യാപകർ. നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് ഓണത്തിന്​ മുന്നോടിയായി കുട്ടികളുടെ വിശേഷങ്ങളറിയാൻ വീടുകളിലെത്തിയത്​. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും കണ്ടു. പഠനനിലവാരം വിലയിരുത്തി​. അധ്യാപകരിൽനിന്ന്​ സ്‌കൂളുമായി ബന്ധപ്പെട്ട്​ നിൽക്കുന്ന ഒരുകൂട്ടം സുമനസ്സുകളുമാണ്​ ഉപ്പേരി വിതരണത്തിന് ആവശ്യമായ പണം നൽകിയത്​. നേരില്‍കണ്ട്​ കുട്ടികളുടെ ക്ഷേമം അറിഞ്ഞതി​ൻെറയും ഒരു സ്‌നേഹസമ്മാനം നല്‍കിയതി​ൻെറയും സന്തോഷം അധ്യാപകരും പങ്കുവെച്ചു. ഉപ്പേരി വിതരണ ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ്​ എസ്. മോഹനന്‍ നിര്‍വഹിച്ചു. പ്രഥമ അധ്യാപിക എ.എന്‍. ശ്രീദേവി അധ്യക്ഷതവഹിച്ചു. ----------- idl ndk ഉപ്പേരി വിതരണ ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ്​ എസ്. മോഹനന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story