Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2021 5:28 AM IST Updated On
date_range 17 Aug 2021 5:28 AM ISTടെറസാണ് പ്രഭാതിെൻറ പാടം
text_fieldsbookmark_border
ടെറസാണ് പ്രഭാതിൻെറ പാടം P/2 കർഷകദിന പാക്കേജിലേക്ക് അടിമാലി: വീടിൻെറ ടെറസില്‍ പച്ചക്കറിയും പഴവർഗങ്ങളും കൃഷി ചെയ്ത് നേട്ടം കൊയ്തവർക്കിടയിൽ ടെറസില്‍ നെല്‍കൃഷിയിറക്കി ശ്രദ്ധേയനാകുകയാണ് യുവകര്‍ഷകനായ അടിമാലി ഇരുന്നൂറേക്കര്‍ വള്ളപ്പടി സ്വദേശി പ്രഭാത് രാഘവന്‍. പടുത കുളത്തിലെ മീന്‍കൃഷി വിപുലീകരിക്കാൻ വെള്ളം ഫില്‍ട്ടറേഷന്‍ നടത്തുന്നതിന് ടെറസിന് മുകളില്‍ പച്ചക്കറി ഉള്‍പ്പെടെ പരീക്ഷിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും മത്സ്യകൃഷിയുടെ വിപുലീകരണത്തിന് സാധ്യമല്ലാതെവന്നതോടെയാണ് നെല്‍കൃഷി ഇറക്കുവാനുള്ള ആശയം ഉദിച്ചത്. നാല് സെേൻറാളം വിസ്തൃതിയുള്ള ടെറസില്‍ നാല് വശവും കെട്ടി ഉയര്‍ത്തി പടുത വിരിച്ചശേഷം രണ്ടിഞ്ച് കനത്തില്‍ ഗ്രാവല്‍ നിറച്ചാണ് നെല്‍കൃഷിയിറക്കിയത്. നെല്ല് വളരുന്നതിനാവശ്യമായ വെള്ളം മീന്‍കുളത്തില്‍നിന്ന് പമ്പ്സെറ്റ് ഉപയോഗിച്ച് ടെറസിലേക്ക് അടിച്ചുകയറ്റും. ഇൗ വെള്ളം കുളത്തിൽ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുവഴി വെള്ളം പാഴാവുകയുമില്ല. കൃത്യമായ ഫിൽട്ടറേഷന്‍ നടക്കുകയും ചെയ്യും. ഇത് മത്സ്യകൃഷിക്ക് അത്യുത്തമവുമാണ്. അഞ്ച് വര്‍ഷമായി ടെറസില്‍ നെല്‍കൃഷി തുടരുന്നു.10 തവണ വിളവെടുപ്പും നടത്തി. അത്യുൽപാദനശേഷിയുള്ള മനു രത്ന ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷിചെയ്യുന്നത്. കൊയ്‌തെടുക്കുന്ന നെല്ല് വീട്ടാവശ്യത്തിനുതന്നെയാണ് ഉപയോഗിക്കുന്നതെന്ന് പ്രഭാത് പറഞ്ഞു. മത്സ്യക്കുളത്തിലെ മാലിന്യം നെല്‍ച്ചെടികള്‍ക്ക് വളമാകുന്നതിനാല്‍ ജൈവരീതിയില്‍ തന്നെ പരിപാലിക്കാന്‍ കഴിയുന്നു. സുഭിഷകേരളം പദ്ധതിയില്‍പ്പെടുത്തി മത്സ്യഫെഡിൻെറ സഹായത്തോടെ ബയോഫോക്ക് രീതിയിലും പ്രഭാത് മത്സ്യകൃഷി നടത്തുന്നു. വ്യാപാരികൂടിയായ പ്രഭാത് ആവശ്യപ്പെടുന്നവര്‍ക്ക് മത്സ്യം അപ്പോള്‍തന്നെ പിടിച്ചുനല്‍കി വരുമാനവും ഉണ്ടാക്കുന്നുണ്ട്. മാതാവും അടിമാലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറുമായ അമ്മിണി രാഘവന്‍ മകന് കട്ട സപ്പോര്‍ട്ടുമായി രംഗത്തുണ്ട്. 15കാരൻ മകന്‍ ശ്രീഹരിയും രാവിലെ മുതല്‍ ഇവരുടെ സഹായിയായി കൂടെയുണ്ടാകും. പ്രഭാതിൻെറ ഭാര്യ നിഷ ദുബൈയില്‍ അധ്യാപികയാണ്. ചിത്രം TDL103 prabhath: പ്രഭാത് രാഘവൻ ടെറസിലെ നെല്‍കൃഷിക്ക് സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story