Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2021 5:28 AM IST Updated On
date_range 17 Aug 2021 5:28 AM ISTകുരുമുളക് കൃഷി 'കസ്റ്റഡിയിൽ'
text_fieldsbookmark_border
തൊടുപുഴ: കുരുമുളക് കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കാക്കിക്കുള്ളിലെ കർഷകനായ ബിജു. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ കൂവക്കണ്ടം നെയ്വേലിക്കുന്നേൽ ബിജു കുര്യൻ തൻെറ ഒന്നരയേക്കറിലെ കുരുമുളക് തോട്ടത്തെ പരിപാലിക്കുന്നത് ശരിക്കും പൊന്ന് പോലെയാണ്. മേത്തോട്ടി, കൂവക്കണ്ടത്ത് എന്നിവടങ്ങളിലായാണ് ബിജുവിൻെറ കൃഷിയിടം. പൊലീസ് ഉദ്യോഗസ്ഥനായതുകൊണ്ടുതന്നെ തിരക്കിനൊട്ടും കുറവില്ല. ഒഴിവ് സമയങ്ങളും കുറവ്. പരീക്ഷണാർഥം അഞ്ചുവർഷം മുമ്പാണ് അരയേക്കറിൽ കുരുമുളക് കൃഷി തുടങ്ങിയത്. വിജയം കണ്ടതോടെ ഒന്നരയേക്കറിലേക്ക് കൃഷി വർധിപ്പിച്ചു. രാസവളങ്ങളൊന്നും പറമ്പിൽ കയറ്റാറില്ല. റബർ പ്ലാൻറ് ചെയ്യുന്നതുപോലെ പ്ലാറ്റ്ഫോം കെട്ടി മുരിക്കിൻകാൽ നാട്ടി കൊടി ഇട്ട് നൽകും. അരയേക്കറിൽ 250 കാലെങ്കിലും നാട്ടും. അവധി ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലുമാണ് കൃഷി. കരിമുണ്ട, ഈരമുണ്ട, കൊറ്റനാടൻ തുടങ്ങിയ ഇനങ്ങാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. കീടബാധയും പ്രതികൂല കാലാവസ്ഥയും ഇടക്ക് വില്ലനാകുന്നുണ്ടെന്ന് ബിജു പറയുന്നു. നേരത്തേ 700രൂപ വരെ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ 400ൽ താെഴയാണ്. അവധിസമയം വെറുതെ കളയണ്ട എന്ന് വിചാരിച്ചാണ് കൃഷി തുടങ്ങിയത്. ഒരുദിവസം ഒരു തവണയെങ്കിലും പറമ്പിൽ ഒാടിയെത്താറുണ്ട്. സ്ഥിരം പണിക്കാർ തോട്ടത്തിലുണ്ട്. അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും. ഒരു പ്ലോട്ടിൽ കെ.എസ്.ഇ.ബി ജീവനക്കാരനായ സഹോദരൻ ജിയോക്കൊപ്പമാണ് കൃഷിയിറക്കിയിരിക്കുന്നത്. നല്ല പരിചരണം നൽകിയാൽ കൃഷി ചതിക്കില്ല. വരുമാനം മാത്രമല്ല മാനസികവും ശാരീരികവുമായ ഉൗർജം നേടിയെടുക്കാനുള്ള ഒരു മാർഗം എന്ന നിലയിലും കൃഷി ഗുണം ചെയ്യുന്നതായി ബിജു കുര്യൻ പറഞ്ഞു. ഒന്നരയേക്കറിലേക്ക് കൂടി കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. TDL KURUMULAKU ബിജു കുര്യൻെറ കുരുമുളക് തോട്ടം. ഇൻസെറ്റിൽ ബിജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story