Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓണത്തിന്​ മധുരം പകരാൻ...

ഓണത്തിന്​ മധുരം പകരാൻ പായസ വിപണി

text_fields
bookmark_border
ഓണക്കാഴ്​ച്ച തൊടുപുഴ: ഓണം എന്നുകേട്ടാൽ ആദ്യം നാവിലൂറുന്നത്​ പായസത്തി​ൻെറ രുചിതന്നെയാണ്​. കോവിഡ്​ പ്രതിസന്ധിയിൽ വിഭവസമൃദ്ധമായ സദ്യയൊന്നും ഒരുക്കിയി​ല്ലെങ്കിലും പായസം മലയാളിക്ക് നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഓണത്തിന്​ രുചിപകരാൻ പായസമേളകൾ സജീവമാകുകയാണ്​. കഴിഞ്ഞ ഓണവിപണിയിലും പായസ വിൽപന മോശമല്ലാത്ത നിലയിലായിരു​െന്നന്ന്​ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അത്തം പിറന്നതുമുതൽ പ്രധാന ടൗണുകളിൽ ഓണം സ്പെഷൽ പായസവിപണികൾ സജീവമായിക്കഴിഞ്ഞു. റെഡി​േമഡ് പായസം, പായസം മേളകൾ എന്നു ബോർഡുകൾ കടകളുടെ മുന്നിൽ നിരന്നിട്ടുണ്ട്​​. ജില്ലയിലെ പല ബേക്കറികളിലും ഹോട്ടലുകളിലുമെല്ലാം പായസമേളകൾ ആരംഭിച്ചിട്ടുണ്ട്. ഏതുതരം പായസം വേണ​മെന്ന്​ പറഞ്ഞാൽ മതി അത്​ തയാറാണ്​​. കോവിഡ്​ പ്രതിസന്ധിയിൽ ഉഴറുന്ന കാറ്ററിങ്​ യൂനിറ്റുകളും ഓണവിപണി ലക്ഷ്യമിട്ട്​ പായസം തയാറാക്കി കടകളിലും വീടുകളിലും വിതരണം ചെയ്യുന്നുണ്ട്​. അടപ്രഥമൻ, പാലട എന്നിവക്കാണ് പായസമേളയിൽ പ്രിയമേറെ. ഒപ്പം ഗോതമ്പ് തുടങ്ങി വിവിധതരം പായസങ്ങൾ ലഭ്യമാണ്. പാലട, അടപ്രഥമൻ എന്നിവക്ക്​ ലിറ്ററിന്​ 220 രൂപയാണ് പല ബേക്കറികളിലും ഈടാക്കുന്നത്. ഗോതമ്പ്, പരിപ്പ് പായസത്തിന്​ ലിറ്ററിന്​ 160-200 രൂപ വരെയും. അര ലിറ്റർ ടിന്നുകളിലും പായസം ലഭ്യമാണ്. ഓണദിവസങ്ങളിലേക്കുള്ള പായസങ്ങളുടെ ബുക്കിങ്ങും തുടങ്ങിയതായി കച്ചവടക്കാർ പറഞ്ഞു. ------------------ ​TDL PAYASA VIPANI തൊടുപുഴ നഗരത്തിലെ പായസ വിപണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story