Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2021 5:28 AM IST Updated On
date_range 12 Aug 2021 5:28 AM ISTവയര്‍മാന്‍ പ്രായോഗിക പരീക്ഷ
text_fieldsbookmark_border
തൊടുപുഴ: കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന 2020-21 വര്‍ഷത്തെ മുട്ടം പോളിടെക്‌നിക്കല്‍ ഈ മാസം 24, 25, 26, 27 തീയതികളില്‍ നടക്കും. പൂർണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരീക്ഷ. പരീക്ഷാർഥികള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉണ്ടായിരിക്കണം. സംശയങ്ങള്‍ക്ക് മൂലമറ്റം ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 04862 253465. ------- ഓൺലൈൻ പഠനപരിശീലനം കാഞ്ഞാർ: കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ജി സ്യൂട്ട് പ്ലാറ്റ്‌ഫോം ഒരുക്കുന്നതിൻെറ ഭാഗമായി പരിശീലനം നടന്നു. പ്ലാറ്റ്‌ഫോമിലെ ക്ലാസ്‌മുറിയിൽ കുട്ടികൾ അപ്ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂല്യനിര്‍ണയം നടത്താനും മാര്‍ക്കും ഗ്രേഡും ഹാജറും നല്‍കാനും സൗകര്യമുണ്ട്. പരിശീലനത്തിൻെറ ഉദ്‌ഘാടനം പ്രിന്‍സിപ്പൽ ജിസ് പുന്നൂസ് നിര്‍വഹിച്ചു. കൈറ്റ് സ്കൂൾ മാസ്റ്റര്‍ ട്രെയിനര്‍ സുലേഖ ബീവി, വി.എന്‍. കൃഷ്‌ണപ്രിയ, ടെക്‌നിക്കല്‍ അസിസ്റ്റൻറ് ജിത്തു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കൊച്ചുറാണി ജോയി സ്വാഗതവും വിമിന മേരി നന്ദിയും പറഞ്ഞു. ------------------- ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തൊടുപുഴ: കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) മണക്കാട് യൂനിറ്റ് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് 41,000 രൂപ സംഭാവന നൽകി. ഭാരവാഹികളായ എൻ. ബാലചന്ദ്രൻ, സി.കെ. ദാമോദരൻ, കെ.ജി. ശശി, ടി.എസ്. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴ തഹസിൽദാർ കെ.എം. ജോസ്കുട്ടിക്ക് തുക കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story