Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുൻഗണന റേഷൻ കാർഡ്:...

മുൻഗണന റേഷൻ കാർഡ്: നടപടി കടുപ്പിച്ചിട്ടും അനർഹർ തുടരുന്നു

text_fields
bookmark_border
P/4 Lead.. ജില്ല സ​​െപ്ലെ ഓഫിസറുടെ നേതൃത്വത്തിൽ സപ്ലൈ ഓഫിസുകളിൽ പരി​േശാധന അടിമാലി: മുൻഗണന റേഷൻ കാർഡുകൾ അനധികൃതമായി ​െകെവശം വെക്കുന്നതിനെതിരെ നടപടി കടുപ്പിച്ചിട്ടും അനർഹരായവർ തുടരുന്നു. ഇത്തരക്കാർക്കെതിരെ നടപടി കർശനമാക്കുന്നതി​ൻെറ ഭാഗമായി ജില്ല സ​​െപ്ലെ ഓഫിസർ സതീശ് കുമാറിൻെറ നേതൃത്വത്തിൽ എല്ലാ താലൂക്ക് സപ്ലൈ ഓഫിസുകളിലും നേരിട്ടെത്തി പരി​േശാധന ആരംഭിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക്​ സ്വമേധയാ തിരികെ നൽകി നടപടിയിൽനിന്ന് ഒഴിവാകാൻ അവസരം നൽകിയിരുന്നു. ഈ കാലയളവിൽ 476 എ.എ.വൈ, 2350 പി.എച്ച്.എച്ച്, 711 നീല ഉൾപ്പെടെ 3537 കാർഡുകൾ ജില്ലയിൽ തിരിച്ചേൽപിച്ചിട്ടുണ്ട്. അധികൃതർക്ക് മുന്നിൽ പിന്നീട് 339 പേർ കൂടി കാർഡുകൾ തിരിച്ചേൽപിച്ചു. ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, 1000 ചതു​രശ്രയടിക്ക്​ മുകളിൽ വാർക്കവീട് ഉള്ളവർ, നാല് ചക്രവാഹനം ഉള്ളവർ തുടങ്ങി ഉയർന്ന വരുമാനക്കാർ മുൻഗണന കാർഡ് ഉപ​േയാഗിക്കാൻ അർഹരല്ല. ഇത്തരക്കാരെ കണ്ടെത്താൻ മോേട്ടാർ വാഹന, പഞ്ചായത്ത്, റവന്യൂ വകുപ്പുകളുമായി ചേർന്ന് പരി​േശാധന ശക്തമാക്കും. ഇത്തരത്തിൽ ഓ​േരാ താലൂക്കിലും അനേകം പേർ അനർഹമായി മുൻഗണന കാർഡുകൾ ​െകെവശം വെച്ചിരിക്കുന്നതായി വ്യക്തമായതായും ഇതിന് ചില റേഷൻ വ്യാപാരികൾ ഒത്താശ ചെയ്യുന്നതായും ജില്ല സപ്ലൈ ഒാഫിസർ പറഞ്ഞു. മൂന്ന്​ മാസം തുടർച്ചയായി റേഷൻ കടയിലെത്തി സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാത്ത കാർഡ് ഉടമകളും സബ്സിഡിയില്ലാത്ത വെള്ള കാർഡിലേക്ക് മാറും. കോവിഡ് പ്രമാണിച്ച് 2020 മുതൽ ഇത്തരക്കാർക്കെതിരെ നടപടിയിൽ ഇളവ് നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story