Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2021 5:28 AM IST Updated On
date_range 12 Aug 2021 5:28 AM ISTമൂന്നുമാസമായി വൈദ്യുതി തടസ്സം; മൂന്നാറിൽ വ്യാപാരികൾ സമരത്തിന്
text_fieldsbookmark_border
സ്വകാര്യ കമ്പനി നേതൃത്വത്തിലെ വൈദ്യുതി വിതരണം മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുന്നു മൂന്നാർ: ടൗണിലും പരിസരങ്ങളിലും വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാരികൾ സമരത്തിലേക്ക്. മൂന്നുമാസമായി തുടരുന്ന വൈദ്യുതി തടസ്സം വ്യാപാരമേഖലയെ തകർക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി സമിതിയാണ് സമരരംഗത്ത്. മൂന്നാർ മേഖലയിൽ സ്വകാര്യകമ്പനി നടത്തുന്ന വൈദ്യുതി വിതരണമാണ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുന്നത്. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളെയും മെഡിക്കൽ ഷോപ്പുകളെയും ഈ നടപടി പ്രതികൂലമായി ബാധിക്കുകയാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് വൈദ്യുതി പതിവായി മുടങ്ങുന്നതെന്നും ആരോപണമുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ബുദ്ധിമുട്ടിലായവർക്ക് വൈദ്യുതി നിരക്കിൽ സർക്കാർ നൽകുന്ന ഒരുഇളവും മൂന്നാറിൽ ലഭിക്കുന്നില്ലെന്ന് സമിതി ഏരിയ പ്രസിഡൻറ് സി.എച്ച്. ജാഫർ പറഞ്ഞു. ആവർത്തിച്ച് പരാതികളും നിവേദനങ്ങളും നൽകിയിട്ടും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. വൈദ്യുതി വിതരണം മൂന്നാറിൽ സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാനാണ് സമിതി തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story