Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുപന്നി ആക്രമണം;...

കാട്ടുപന്നി ആക്രമണം; രണ്ട്​ തോട്ടം തൊഴിലാളികൾക്ക് പരിക്ക്

text_fields
bookmark_border
കട്ടപ്പന: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട്​ തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റു. ചപ്പാത്ത് തോംസൺ കാപ്പി എസ്​റ്റേറ്റിലെ തൊഴിലാളികളായ സോമു (56), രാമലക്ഷ്മി (55) എന്നിവർക്കാണ് പരിക്ക്​. സോമുവി​ൻെറ പരിക്ക്​ ഗുരുതരമാണ്​. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അഞ്ച്​ തൊഴിലാളികൾ ചേർന്ന് കാപ്പിത്തോട്ടത്തിലെ കാട് വെട്ടുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കാട്ടു ചെടികൾ തകർത്ത്​ പാഞ്ഞെത്തിയ പന്നി ഇരുവരെയും തട്ടിയെറിഞ്ഞു. സോമുവി​ൻെറ തുടകളിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാമലക്ഷ്മിക്ക് വീഴ്ചയിലാണ് പരിക്ക്​. ഒപ്പമുണ്ടായിരുന്നവർ അയ്യപ്പൻകോവിൽ പ്രാഥമിക ആരോഗ്യേ കേന്ദ്രത്തിൽ എത്തിച്ചു. സാരമായി പരിക്കേറ്റ സോമുവിനെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചപ്പാത്ത് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഭയന്നാണ് തൊഴിലാളികൾ എസ്​റ്റേറ്റുകളിൽ പണിചെയ്യുന്നത്. രാത്രി പുറത്തിറങ്ങാൻ കഴിയാത്ത വിധം കാട്ടുപന്നി ശല്യമാണ് നാട്ടുകാരും നേരിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story