Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടം ടൗണില്‍...

നെടുങ്കണ്ടം ടൗണില്‍ ബസുകള്‍ നിർത്തുന്നത്​ തോന്നിയതുപോലെ

text_fields
bookmark_border
നെടുങ്കണ്ടം: സംസ്ഥാനപാത കടന്നുപോകുന്ന നെടുങ്കണ്ടം ടൗണില്‍ വാഹനത്തിരക്ക് ഏറിയതിനാല്‍ ബസ് സ്‌റ്റോപ്പുകള്‍ ക്രമീകരിക്കണമെന്ന ആവശ്യം ശക്തമായി. കുമളി-മൂന്നാര്‍ സംസ്ഥാനപാത കടന്നുപോകുന്ന നെടുങ്കണ്ടം ടൗണില്‍ ബി.എഡ് കോളജ് ജങ്ഷന്‍ മുതല്‍ പടിഞ്ഞാറെ കവല വരെ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് തോന്നിയപോലെയാണ്. എവിടെ യാത്രക്കാര്‍ കൈ കാണിക്കുന്നുവോ അവിടെ നിര്‍ത്തുകയാണ് പതിവ.്് ഇത് പലപ്പോഴും പിന്നാലെയെത്തുന്ന വാഹനങ്ങള്‍ മുന്നില്‍ നിര്‍ത്തുന്ന ബസുകളില്‍ ഇടിക്കാനും കാരണമായിട്ടുണ്ട്​. വേഗത കുറച്ചോ സിഗ്​നല്‍ നല്‍കിയോ അല്ല പല ബസുകളും ടൗണില്‍ നിര്‍ത്തുന്നത്. ബി.എഡ് കോളജിനു സമീപം സ്‌കൂള്‍ കവല, പൊലീസ് സ്‌റ്റേഷന്‍ ജങ്ഷന്‍, സൻെറ്​ സെബാസ്​റ്റ്യൻ സ്‌കൂള്‍പടി, ബസ്​ സ്​റ്റാൻഡ്​​ സ്‌റ്റോപ്പുകളില്‍ മാത്രം ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്നായിരുന്നു ഗതാഗത ഉപദേശക സമിതി തീരുമാനം. ഇത് പാലിക്കാന്‍ ബസ് ജീവനക്കാരോ നിയമം നടപ്പാക്കാന്‍ അധികൃതരോ തയാറാവുന്നില്ല. ടൗണിലെ അലക്ഷ്യമായ വാഹന പാര്‍ക്കിങ്ങും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടം ക്ഷണിച്ചുവരുത്തുന്നു. റോഡിനിരുവശത്തും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഒരു മാനദണ്ഡങ്ങളും പാലിക്കാറില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നിലും മറ്റും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പലപ്പോഴും പ്രവേശനകവാടം അടച്ചും കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത വിധത്തിലുമാണ്. കിഴക്കേകവല കോടതി ജങ്ഷന്‍ മുതല്‍ പടിഞ്ഞാറെ കവല ബസ് സ്​റ്റാൻഡ്​ ജങ്​ഷന്‍ വരെ റോഡിനിരുവശവും അനധികൃത പാർക്കിങ്​ ഉണ്ട്​. സീബ്രാ ലൈനുകളുള്ള സ്ഥലത്ത് വാഹനങ്ങള്‍ നിർത്തിയോ വേഗത കുറച്ചോ കാല്‍നടക്കാര്‍ക്ക് കടന്നുപോകാന്‍ അവസരം നല്‍കാറില്ല. അഞ്ച് റോഡുകള്‍ സംഗമിക്കുന്ന കിഴക്കേ കവലയിലും നാല് റോഡുകള്‍ ചേരുന്ന പടിഞ്ഞാറെ കവലയിലും ട്രാഫിക് ഐലൻഡ്​​ സ്ഥാപിക്കണമെന്ന ആവശ്യത്തിലും നടപടി സ്വീകരിച്ചിട്ടില്ല. കിഴക്കേ കവലയില്‍നിന്ന്​ താന്നിമൂടിന് തിരിയുന്നിടത്ത് റോഡിനിരുവശത്തും അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിച്ചു. ചരക്കുലോറികളും മറ്റും ഇവിടെ സാധനങ്ങള്‍ കയറ്റിയിറക്കാൻ മണിക്കൂറോളമാണ് നിർത്തിയിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story