Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിനോദസഞ്ചാരികൾ...

വിനോദസഞ്ചാരികൾ കോവിഡ്​ നിയന്ത്രണം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
പീരുമേട്: വിനോദസഞ്ചാരികളുടെ വരവ്​ ടൂറിസം മേഖലക്ക് ഉണർവ് നൽകുമ്പോൾ തന്നെ കോവിഡ്​ നിയന്ത്രണങ്ങൾ അവർ കൃത്യമായി പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണമെന്ന്​​ ആവശ്യം. വാഗമൺ, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയത്. കുടുംബസമേതം എത്തുന്നവരുടെ എണ്ണം കുറവാണ്. ഇരുചക്രവാഹനങ്ങളിൽ എത്തുന്ന യുവാക്കളാണ് ഏറെയും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ പരിശോധനയുടെയോ വാക്സിൻ എടുത്തതി​ൻെറയോ സർട്ടിഫിക്കറ്റ്​ വേണമെന്നുണ്ട്​. എന്നാൽ, പരുന്തുംപാറയിൽ ഉൾപ്പെടെ ഇവ പരിശോധിക്കുന്നി​െല്ലന്ന്​ പരാതിയുണ്ട്​. വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും വിവരങ്ങൾ ലഭ്യമല്ല. ഇതോടൊപ്പം സഞ്ചാരികൾ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ സൃഷ്​ടിക്കും. നിരോധനം ലംഘിച്ച് പുല്ലുപാറ, കടുവാപ്പാറ, നാൽപതാം മൈൽ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നുണ്ട്​. ഇവിടെ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ സ്ഥലത്തെ ഹോട്ടൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ടൽ അടക്കുകയും മറ്റ് ജീവനക്കാരെ നിരീക്ഷണത്തിലുമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story