Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 5:28 AM IST Updated On
date_range 8 Aug 2021 5:28 AM ISTതടി വ്യാപാരികളുടെ അറസ്റ്റിൽ പ്രതിഷേധം
text_fieldsbookmark_border
അടിമാലി: പട്ടയ വസ്തുവിൽനിന്ന മരങ്ങൾ നിയമപരമായി മുറിച്ച സംഭവത്തിൽ ചെറുകിട തടി വ്യാപാരികളെ കേസിൽ കുടുക്കി റിമാൻഡ് ചെയ്ത െപാലീസ് നടപടി നീതീകരിക്കാൻ കഴിയില്ലെന്ന് ടിമ്പർ മർച്ചൻറ് അേസാ. സംസ്ഥാന ജനറൽ സെക്രട്ടറി സി. എസ്.നാസർ, ജില്ല പ്രസിഡൻറ് കെ.എം. ഷാഫി, ഭാരവാഹികളായ ജസ്റ്റിൻ പുല്ലൻ, സജി ദിവാകരൻ എന്നിവർ പറഞ്ഞു. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ച് നൽകിയ പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെ മരങ്ങൾ മുറിക്കുന്നതിന് 2020 മാർച്ചിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഉടമ മരംമുറിക്കുന്നതിന് വനം-റവന്യൂ വകുപ്പ് അധികൃതർക്ക് നൽകിയ അപേക്ഷപ്രകാരം പാസ് അനുവദിക്കുകയും തുടർന്ന് കർഷകർ വിൽപന നടത്തിയ മരങ്ങൾ വാങ്ങിയ ചെറുകിട തടി വ്യാപാരികളെ കേസിൽപെടുത്തി ജയിലിൽ അടക്കുകയാണ് െപാലീസ് ചെയ്തത്. ഇത് നിയമപരമായി നേരിടും. അപേക്ഷകനും ഉേദ്യാഗസ്ഥരുമാണ് കേസിലെ മുഖ്യപ്രതികൾ. എന്നാൽ, ജയിലിൽ അടച്ചത് വ്യാപാരികളെയാണ്. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്രേക്ഷാഭം നടത്തുമെന്ന് അേസാ. ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story