Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:30 AM IST Updated On
date_range 6 Aug 2021 5:30 AM ISTഇളവുകള്‍ പ്രാബല്യത്തിൽ; പിന്തുണയുമായി വ്യാപാരസമൂഹം
text_fieldsbookmark_border
തൊടുപുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ചിച്ച ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ജില്ലയിൽ വ്യാപാരമേഖല വീണ്ടും ഉണർന്നു. ജില്ലയുടെ ചുമതലയുള്ള കോവിഡ് സ്പെഷല്‍ ഓഫിസര്‍ ഡോ. രാജു നാരായണസ്വാമിയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ ഷീബ ജോര്‍ജ് ഓണ്‍ലൈനായി വിളിച്ച വ്യാപാരി സംഘടന, ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് പ്രതിനിധികളുടെ യോഗത്തില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചും ഇളവുകള്‍ ഉപയോഗിച്ചും വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാൻ ധാരണയായി. ഇളവുകള്‍ സംബന്ധിച്ച് വ്യാപാരികളും ഹോട്ടല്‍ പ്രതിനിധികളും ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാറിൻെറ ശ്രദ്ധയിൽപെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ രാത്രി 9.30 വരെയാണ് കടകള്‍ തുറക്കാന്‍ അനുമതി. കടകളിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ച മുമ്പുവരെയുള്ള കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള പരിശോധന സര്‍ട്ടിഫിക്കറ്റോ വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, രണ്ടാഴ്ച മുമ്പുള്ള സര്‍ട്ടിഫിക്കറ്റിൻെറ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന ആവശ്യം സര്‍ക്കാറിൻെറ ശ്രദ്ധയിൽപെടുത്തും. തങ്ങളുടെ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരും വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് വ്യാപാരി പ്രതിനിധികള്‍ അറിയിച്ചു. ചട്ടലംഘനം നടത്തുന്ന ഇടങ്ങളില്‍ മാത്രമേ െപാലീസ് ഇടപെടൂ എന്ന് ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം അനുവദിച്ചിട്ടില്ല. വ്യാപാര ആവശ്യത്തിന് പോകുന്ന പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആവശ്യമായ പ്രചാരണം നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ---------------- ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം; ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജില്ലയില്‍ ആരംഭിച്ചു. തൊടുപുഴ, പുറപ്പുഴ, മറയൂര്‍, മൂന്നാര്‍, വണ്ടിപ്പെരിയാര്‍, ബൈസന്‍വാലി, ആലക്കോട്, കരിമണ്ണൂര്‍, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, കുളമാവ്, കട്ടപ്പന, ചക്കുപള്ളം, നെടുങ്കണ്ടം എന്നിവയാണ് ജില്ലയിലെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍. മറയൂര്‍, മൂന്നാര്‍ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ പച്ച മലയാളം കോഴ്സും വണ്ടിപ്പെരിയാര്‍ കേന്ദ്രത്തില്‍ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളും മറ്റു കേന്ദ്രങ്ങളില്‍ ഗുഡ് ഇംഗ്ലീഷ് കോഴ്സും പഠിപ്പിക്കും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്ത പഠിതാക്കള്‍ കോഓഡിനേറ്റര്‍മാരുമായി ബന്ധപ്പെടണം. ഫോൺ: 04862 232 294, 9447215481. ------- വിദ്യാഭ്യാസ അവാര്‍ഡ് തൊടുപുഴ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിന് ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. സര്‍ക്കാര്‍ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ പഠിച്ച് 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ആദ്യ തവണ 80ഉം അതില്‍ കൂടുതലും പോയൻറ് നേടി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായവരുടെയും ഹയര്‍ സെക്കൻഡറി/ വി.എച്ച്.എസ്.സി അവസാന പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുെടയും മാതാപിതാക്കള്‍ നിശ്ചിതേഫാറത്തില് ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ചവരെ പരിഗണിക്കില്ല. ഫോൺ: 04862 235732.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story