Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമറയൂർ ശർക്കരക്ക്​...

മറയൂർ ശർക്കരക്ക്​ പ്രതീക്ഷയുടെ മധുരം

text_fields
bookmark_border
മറയൂർ: കാന്തല്ലൂർ, വട്ടവട മേഖലകളിലെ ശീതകാല പച്ചക്കറിക്കൊപ്പം മറയൂരി​ൻെറ ശർക്കരക്കും ഇത്തവണ ഒാണവിപണിയിൽ ആവശ്യക്കാർ കൂടുമെന്നും നല്ല വില ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്​ കർഷകർ. മലനിരകളുടെ താഴ്വാരമായ മറയൂരിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന കരിമ്പിൽനിന്നുള്ള ശർക്കരയുടെ ഉൽപാദനം ഒാണവിപണി ലക്ഷ്യമിട്ട്​ സജീവമാണ്​. മറയൂർ ശർക്കരക്ക്​ നിലവിൽ കിലോക്ക്​ 55 മുതൽ 60 രൂപ വരെയാണ് വില. ഓണവിപണിയിൽ 70 മുതൽ 80 വരെ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ കർഷകർ നേരത്തേതന്നെ ഉൽപാദനം തുടങ്ങിയത്​. എന്നാൽ, ഓണക്കിറ്റിൽ മറയൂർ ശർക്കര ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കർഷകർക്ക്​ നിരാശയുണ്ട്​. കച്ചവടക്കാരുടെ ചൂഷണവും അധിക രാസവസ്തുക്കൾ ഉപയോഗിച്ച് തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന വ്യാജൻ യഥാർഥ മറയൂർ ശർക്കരക്ക്​ ഭീഷണിയാണെന്ന്​​ കർഷകർ പറയുന്നു. മറയൂർ ശർക്കരയുടെ വില ഇടിച്ചുതാഴ്ത്താൻ വ്യാപാരികൾ ബോധപൂർവം ശ്രമിക്കുന്നതായും ഇത്​ ഉൽപാദനത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്​. കാന്തല്ലൂരിലും വട്ടവടയിലുമായി രണ്ടായിരത്തിലധികം ഏക്കറിലാണ് ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൃഷി ചെയ്​തുവരുന്നത്. പലതും വിളവെടുപ്പിന്​ പാകമായി. മുമ്പ്​ പച്ചക്കറി സംഭരിച്ച ഇനത്തിൽ ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെയും നൽകാനുള്ള തുക കർഷകർക്ക് ഇനിയും കിട്ടിയിട്ടില്ല. എന്നാലും കുടിശ്ശിക തീർത്ത്​ സംഭരണം തുടങ്ങുമെന്നും ഓണവിപണിയിൽ നല്ല വില കിട്ടുമെന്നുമാണ്​ കർഷകരുടെ പ്രതീക്ഷ. --------- TDL102 Marayoor മറയൂരിലെ ശർക്കര നിർമാണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story