Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:30 AM IST Updated On
date_range 6 Aug 2021 5:30 AM ISTശാന്തിതീരം ശ്മശാനം ഫർണസുകൾ നന്നാക്കാൻ നിർദേശം
text_fieldsbookmark_border
തൊടുപുഴ: നഗരസഭയുടെ ശാന്തിതീരം പൊതുശ്മശാനത്തിൻെറ തകരാറിലായ രണ്ടു ഫർണസും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് വ്യാഴാഴ്ച നടന്ന നഗരസഭ കൗൺസിലിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ദീപക് ആവശ്യപ്പെട്ടു. രണ്ട് ഫർണസുള്ള ഇവിടെ ഒരെണ്ണം കേടായിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു. രണ്ടു ദിവസം മുമ്പ് രണ്ടാമത്തേതും പ്രവർത്തനം നിലച്ചു. കോവിഡിൻെറ പശ്ചാത്തലത്തിൽ മൃതശരീരം ദഹിപ്പിക്കുന്നതിന് മറ്റുജില്ലകളിൽ പോകേണ്ട അവസ്ഥയാണ്. ഇക്കാര്യത്തിൽ അടിയന്തര തീരുമാനം ഉണ്ടാക്കണം. കൗൺസിലർമാരായ ജോസഫ് ജോൺ, ടി.എസ്. രാജൻ, എം.എ. കരീം എന്നിവർ പിന്തുണയുമായെത്തി. ഫർണസിൻെറ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് നടത്തി പ്രവർത്തനക്ഷമമാക്കാൻ ചെയർമാൻ സനീഷ് ജോർജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ---------------- തൊഴിലുറപ്പ് യൂനിയന്‍ ധർണ ചെറുതോണി: തൊഴില്‍ ദിനങ്ങള്‍ 200 ആക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ ഇടുക്കി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ചെറുതോണിയില്‍ ധര്‍ണ നടത്തി. തൊഴിലുറപ്പ് വേതനം 600 ആയി ഉയര്‍ത്തുക, സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, ജാതീയമായി വേര്‍തിരിച്ചു മസ്ട്രോള്‍ നല്‍കുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കര്‍ഷകസംഘം ജില്ല പ്രസിഡൻറ് സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.സി. സീത അധ്യക്ഷത വഹിച്ചു. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ ജില്ല പ്രസിഡൻറ് പ്രഭ തങ്കച്ചന്‍, നേതാക്കളായ പി.എസ്. സുരേഷ്, ടി.ഇ. നൗഷാദ്, നിമ്മി ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ------------ ചിത്രം -TDL103 THOZILURAPPU തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ ചെറുതോണിയില്‍ നടത്തിയ ധർണ കര്‍ഷകസംഘം ജില്ല പ്രസിഡൻറ് സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു ----------------- കട്ടപ്പന നഗരസഭയിലെ നിയമനം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി കട്ടപ്പന: കട്ടപ്പന നഗരസഭയിൽ “എൻെറ നഗരം സുന്ദരനഗരം” പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ തസ്തികയിലേക്ക് നടന്ന നിയമനം അനധികൃതമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഹരിത കേരളം മിഷൻ നഗരസഭക്ക് നൽകിയ നിർദേശത്തിൽ ഈ പദ്ധതിയുടെ നടത്തിപ്പിലേക്ക് ആളെ നിയോഗിക്കാൻ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ ചുമതലയിൽ നടത്തേണ്ട പദ്ധതിയിൽ ഉയർന്ന ശമ്പളം നൽകി അനധികൃത നിയമനം നടത്തുന്നതിലൂടെ നഗരസഭക്ക് സാമ്പത്തികനഷ്ടം വരുത്തി െവക്കുകയാണ്. പി.എസ്.സി മുഖാന്തരം നിയമിച്ച ഉദ്യോഗസ്ഥൻ നിലവിൽ ഉള്ളപ്പോഴാണ് ഈ നിയമനം. നിയമനം റദ്ദ് ചെയ്യണമെന്നും ഇതുമായി ബന്ധപ്പെട്ട് മിനിസ്റ്റിൽ എഴുതിച്ചേർത്തതടക്കം നടപടികൾ അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കട്ടപ്പന നഗരസഭ കമ്മിറ്റി വിജിലൻസിനും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് രതീഷ് വരകുമല, നഗരസഭ കമ്മിറ്റി പ്രസിഡൻറും കൗൺസിലറുമായ തങ്കച്ചൻ പുരയിടം എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story