Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജോയൻറ്​ കൗണ്‍സില്‍...

ജോയൻറ്​ കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
തൊടുപുഴ: ജോയൻറ്​ കൗണ്‍സില്‍ 52ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമ്മേളനം വെര്‍ച്വലായാണ് നടക്കുന്നത്. തിരുവനന്തപുരത്തും മറ്റു 13 ജില്ലാ കേന്ദ്രങ്ങളിലുമായി നടക്കുന്ന സമ്മേളനത്തി​ൻെറ ഭാഗമായ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 'ജനാധിപത്യത്തില്‍ സിവില്‍ സര്‍വിസിൻെറ അനിവാര്യത' വിഷയത്തിലെ സെമിനാറില്‍ റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ ജോയൻറ്​ കൗണ്‍സില്‍ ഭവനില്‍ സജ്ജീകരിച്ച ഹാളില്‍ ഇരുന്നാണ് ജില്ലയിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫോട്ടോ-TDL104 JOINTCOUNCLE ജോയൻറ്​ കൗണ്‍സില്‍ സംസ്ഥാന സമ്മേളന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു ഉപാസന വാർഷികം തൊടുപുഴ: ഉപാസന കാവ്യകഥവേദി 18ാം വാർഷികം ഓൺലൈനായി നടത്തി. ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരക്കൽ അധ്യക്ഷതവഹിച്ചു. കാവ്യകഥവേദി പ്രസിഡൻറ്​ വിൽ‌സൺ ജോൺ, സെക്രട്ടറി രമ പി. നായർ എന്നിവർ പൂർവകാല ചരിത്രം പങ്കു​െവച്ചു. വഴിത്തല ഉദയ ലൈബ്രറി പ്രസിഡൻറും ഗ്രന്ഥകാരനുമായ കെ.ആർ. സോമരാജൻ യോഗം ഉദ്​ഘാടനം ചെയ്തു. സുകുമാർ അരിക്കുഴ, മധു പത്മാലയം, അനുകുമാർ, കെ.എസ്​. സോമൻ, അബ്​ദുൽ കരീം, കെ.പി. ചന്ദ്രൻ, കൗസല്യ കൃഷ്ണൻ, കാർത്യായനി കൃഷ്ണൻകുട്ടി, സിനി രാജൻ, മിനി കാഞ്ഞിരമറ്റം, മാലതി നായർ, ആരതി ഗോപാൽ, സജിത ഭാസ്‌കർ, ഇന്ദിര രവീന്ദ്രൻ, ഗ്രേസി തോമസ്, ലതിക തൊടുപുഴ എന്നിവർ സംസാരിച്ചു. ആരതി ഗോപാൽ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story