Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏലപ്പാറ സ്കൂളിൽ...

ഏലപ്പാറ സ്കൂളിൽ പ്ലസ്​ടു സയൻസ് ഗ്രൂപ്പ് വേണം

text_fields
bookmark_border
പീരുമേട്: ഏലപ്പാറ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ടു സയൻസ് ബാച്ച് അനുവദിക്കണമെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം ശക്തമാകുന്നു. എസ്​.എസ്​.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ അഭിരുചിക്കിണങ്ങിയ കോഴ്​സിന്​ ചേരാൻ അവസരമില്ലാത്തതി​ൻെറ നിരാശയിലാണ്​ കുറെ വിദ്യാർഥികൾ. പ്ലസ്​ടുവിന്​ ഇഷ്​​ടപ്പെട്ട കോഴ്​സിന്​ മക്കളെ ചേർക്കാൻ രക്ഷിതാക്കൾക്ക്​ മറ്റ്​ പ്രദേശങ്ങളിലെ സ്​കൂളുകൾ തേടിപ്പോകണം. ഏലപ്പാറ പഞ്ചായത്ത്​ ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ടു ആരംഭിച്ച് പതിറ്റാണ്ട് പിന്നി​െട്ടങ്കിലും സയൻസ് ഗ്രൂപ്​ അനുവദിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഏലപ്പാറ, ചെമ്മൺ, ഹെലിബേറിയ, ബൊണാമി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർഥികൾ മറ്റ് സ്ഥലങ്ങളിലെ സ്​കൂളുകളെയാണ് ആശ്രയിക്കുന്നത്. കോഴ്സ് ആരംഭിക്കാൻ ആവശ്യമായ ക്ലാസ് മുറികൾ, ലാബ് എന്നിവക്കുള്ള കെട്ടിട സൗകര്യവും സ്​കൂളിലുണ്ട്. സയൻസ് ഗ്രൂപ്​ അനുവദിക്കാൻ ഭൗതികസൗകര്യം ഉണ്ടായിട്ടും സർക്കാർ അനുമതി ലഭിക്കാത്തതാണ്​ തടസ്സമായി നിൽക്കുന്നത്​. Box വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി -എം.എൽ.എ ഏലപ്പാറ സ്​കൂളിൽ പ്ലസ്​ടു സയൻസ് ഗ്രൂപ്​ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വാഴൂർ സോമൻ എം.എൽ.എ. പരാതി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. സ്​കൂളിൽ പ്ലസ്​ടുവിന്​ സമയൻസ്​ ഗ്രൂപ്​ അനുവദിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന്​ മന്ത്രിയോട് ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story