Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാക്​സിൻ വിതരണത്തിൽ...

വാക്​സിൻ വിതരണത്തിൽ രാഷ്​ട്രീയം; വ്യാപക പരാതി

text_fields
bookmark_border
അടിമാലി: കോവിഡ് പ്രതിരോധ വാക്​സിൻ വിതരണത്തിൽ രാഷ്​ട്രീയ താൽപര്യങ്ങൾ വർധിക്കുന്നതായി വ്യാപക പരാതി. സ്പോട്ട് രജിസ്ട്രേഷനിലാണ് വ്യക്തി, രാഷ്​ട്രീയ താൽപര്യങ്ങളും വേർതിരിവുകളും കൂടുതൽ. വാക്സിനേഷന് അർഹരായവരെ കണ്ടെത്താനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏൽപിച്ചതോടെയാണ്​ വിതരണത്തിന്​ രാഷ്​ട്രീയ നിറം വന്നത്. വാർഡ് അംഗങ്ങൾക്ക്​ താൽപര്യമുള്ളവർക്കുമാത്രം വാക്സിൻ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും ആരോപിക്കുന്നു. വാക്സിൻ വിതരണത്തിലെ അശാസ്ത്രീയതയും വേർതിരിവും ചൂണ്ടിക്കാട്ടി പല പ്രതിഷേധപരിപാടികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. വാക്സിൻ ഹെൽപ് ഡെസ്ക് പൂർണമായും രാഷ്​ട്രീയവത്​കരിച്ചതായും ആരോപണമുയർന്നു. ഭരണകക്ഷിയിൽപെട്ടവർക്കുപുറമേ പ്രതിപക്ഷത്തെ ചില നേതാക്കളും തങ്ങൾക്ക് വേണ്ടപ്പെട്ടവർക്കുവേണ്ടി സമ്മർദം ചെലുത്തിയതായും ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story