Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2021 5:28 AM IST Updated On
date_range 5 Aug 2021 5:28 AM ISTഓണക്കിറ്റെത്തുന്നത് കുടുംബശ്രീ വഴി തുന്നിയ തുണിസഞ്ചികളില്‍
text_fieldsbookmark_border
തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റ് ജില്ലയിലെ ഒന്നേകാല്‍ ലക്ഷത്തോളം വീടുകളില്‍ എത്തുക പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത സഞ്ചികളില്‍. കുടുംബശ്രീ അംഗങ്ങള്‍ തുന്നിയെടുത്ത സഞ്ചികള്‍ കൂടി ഓണക്കിറ്റ് തയാറാക്കാന്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 30 ലക്ഷം തുണി നിർമിക്കുന്നത്. ഇടുക്കി ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് 1,40,000 തുണിസഞ്ചികള്‍ നിർമിച്ചുനല്‍കാനുള്ള ഓര്‍ഡറാണ് ലഭിച്ചത്. ജില്ലയിലെ സപ്ലൈകോ ഡിപ്പോകളായ തൊടുപുഴ, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്ക് 40,000 വീതവും കാഞ്ഞിരപ്പള്ളി ഡിപ്പോയിലേക്ക് 20,000 എണ്ണവും നല്‍കണം. ലഭിച്ച ഓര്‍ഡറുകള്‍ അതത് ഡിപ്പോകളുടെ കീഴിലുള്ള കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വീതിച്ച് നൽകി. ഓരോ സംരംഭത്തിലും നിര്‍മിക്കുന്ന തുണിസഞ്ചികള്‍ ഡിപ്പോകളില്‍നിന്ന് അറിയിക്കുന്നത് അനുസരിച്ച് പ്രാദേശിക ഗോഡൗണുകളില്‍ എത്തിക്കണം. ഒരു തുണിസഞ്ചിക്ക് 13 രൂപയും ജി.എസ്.ടിയുമാണ് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ലഭിക്കുക. കിറ്റ് വിതരണത്തിന് രണ്ടാഴ്്ച മുമ്പ് തന്നെ വനിതകളുടെ നേതൃത്വത്തില്‍ സഞ്ചി നിർമാണം ആരംഭിച്ചിരുന്നു. ജില്ല കുടുംബശ്രീ മിഷനാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. തുണി ഈറോഡ്, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. പാർസലായി എത്തുന്ന തുണി ഉള്‍പ്രദേശങ്ങളിലെ യൂനിറ്റുകളില്‍ എത്തിച്ചുനൽകാനും തയാറാക്കിയ സഞ്ചികള്‍ ഡിപ്പോകളില്‍ എത്തിക്കാനും ആവശ്യമെങ്കില്‍ കുടുംബശ്രീ ജില്ല മിഷന്‍ വാഹനവും വിട്ട് നല്‍കുന്നുണ്ട്. മുന്‍മാസങ്ങളില്‍ നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ക്കും തുണിസഞ്ചി കുടുംബശ്രീ അംഗങ്ങളാണ് തയാറാക്കി നല്‍കിയത്. കോവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാർ തീരുമാനം ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്തതായി കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. TDL106 kudumbasree തൊടുപുഴ ആലക്കോട് ഹരിത കുടുംബശ്രീ യൂനിറ്റ് അംഗങ്ങൾ ഭക്ഷ്യക്കിറ്റിനുള്ള തുണിസഞ്ചി തയാറാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story